ADVERTISEMENT

ബർമിങ്ങാം∙ മലങ്കര ഓർത്തഡോക്സ് സഭയുടെ മദ്ബഹ ശുശ്രൂഷകരുടെ കൂട്ടായ്‌മയായ അഖില മലങ്കര ഓർത്തഡോക്സ് ശുശ്രൂഷ സംഘം അമോസിന്‍റെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രസന  ഏകദിന കോൺഫറൻസ്  ബർമിങ്ങാം, ഷെൽഡൺ സെന്‍റ് ഗൈൽസ് ദേവാലയ ഹാളിൽ  സംഘടിപ്പിച്ചു.

amoss-one-day-conference-organized-in-uk1

ഭദ്രസനത്തിലെ 22 ദേവാലങ്ങളിൽ നിന്നായി 190 അംഗങ്ങൾ പങ്കെടുത്തു. വൈസ് പ്രസിഡന്‍റ് റവ. ഫാ. ബിനോയ് ജോഷുവയുടെ ആധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഭദ്രസന മെത്രാപ്പൊലീത്തയും, സംഘം പ്രസിഡന്‍റുമായ ഏബ്രഹാം മാർ സ്തേഫാനോസ് നിലവിളക്ക് തെളിയിച്ചു യോഗം ഉദ്ഘാടനം ചെയ്തു. ഭദ്രസന സെക്രട്ടറി റവ. ഫാ. വറുഗീസ് മാത്യു ആശംസ പ്രസംഗം നടത്തി.

amoss-one-day-conference-organized-in-uk2

റവ. ഡോ. കെ എം ജോർജ് (വൈദിക സെമിനാരി മുൻ പ്രിൻസിപ്പൽ) റവ. ഫാ. ജിബിൻ തോമസ് (ജർമനി) ക്ലാസുകൾ നയിച്ചു. റവ. ഫാ ബിനോയ് ജോഷ സ്വാഗതം പ്രസംഗം നടത്തി. അമോസ് ജനറൽ സെക്രട്ടറി ഡോ. ഏബ്രഹാം സാമൂവൽ വാർഷിക റിപ്പോർട്ടും, ട്രഷറർ വിൽ‌സൺ ജോർജ് കണക്കും അവതരിപ്പിച്ചു. അതോടൊപ്പം പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു.

amoss-one-day-conference-organized-in-uk4

സഭ മാനേജിങ് കമ്മിറ്റി അംഗം ഡോ. സെൻ കല്ലുപ്പുറം, ഭദ്രസന കൗൺസിൽ അംഗം ജോൺസൻ യോഹന്നാൻ എന്നിവരുടെ സാന്നിധ്യം യോഗത്തിൽ ഉണ്ടായിരുന്നു.ഡോ. എബ്രഹാം സാമൂവൽ എല്ലാവർക്കും നന്ദി അറിയിച്ചു. കോൺഫറൻസിനുള്ള ക്രമീകരണം നടത്തിയ സെന്‍റ് സ്റ്റീഫൻസ് ഇടവക, വികാരി ഫാ എബ്രഹാം പാലത്തിങ്കിൽ, ഇടവക ഭാരവാഹികൾ എന്നിവരോട് സവിശേഷമായി നന്ദി രേഖപ്പെടുത്തി

English Summary:

AMOSS one-day conference organized in UK

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com