ADVERTISEMENT

ബര്‍ലിന്‍ ∙ ജസ്റ്റിൻ പനയ്ക്കലിന്റെ ചിത്രകലാ പ്രദര്‍ശനം ബ്രൂള്‍ സിറ്റി ഗാലറിയില്‍ ആരംഭിച്ചു. ഒക്ടോബര്‍ 16 ന് സിറ്റി റോബര്‍ട്ട് സാസ്സ് ഡെപ്യൂട്ടി മേയര്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. കൊളോണ്‍ കേരള സമാജം പ്രസിഡന്റ് ജോസ് പുതുശേരി, ട്രഷറാര്‍ ഷീബ കല്ലറയ്ക്കല്‍, ദര്‍ശന തീയേറ്റേഴസ് മാനേജര്‍ ഗ്ലെന്‍സന്‍ മൂത്തേടന്‍, ജോയി മാണിക്കത്ത്, ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍ ജോണ്‍ മാത്യു, ബ്രൂള്‍ സിറ്റി കള്‍ച്ചറല്‍ വിഭാഗം മേധാവി ബ്രിഗിന്റെ ഫ്രീറിക്സ് തുടങ്ങിയവർ പ്രദർശനത്തിൽ പങ്കെടുത്തു.

ജസ്റ്റിൻ പനയ്ക്കലിന്റെ നാലാമത്തെ ചിത്രകലാ പ്രദര്‍ശനമാണിത്. രാവിലെ 9 മണി മുതല്‍ വൈകുന്നേരം ആറുമണിവരെയാണ് പ്രദര്‍ശനം. ഒക്ടോബര്‍ 28 ന് പ്രദര്‍ശനം സമാപിക്കും.  കൊളോണ്‍ കാരിത്താസില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന എന്റെ ലോകം (നിവില്‍ നമ്മുടെ ലോകം) ലിറ്ററേച്ചര്‍ മാസികയുടെ മുഖചിത്രത്തിന് ഇരുപത് വര്‍ഷക്കാലം നിറക്കൂട്ട് ചാര്‍ത്തിയത് ജസ്റ്റിനായിരുന്നു. കൊളോണ്‍ കേരള സമാജം, ദര്‍ശന തീയേറ്റേഴ്സ് എന്നീ പ്രസ്ഥാനങ്ങളില്‍ സജീവപ്രവര്‍ത്തകനാണ്.

jestin-panakkal-art-exhibition-has-started-at-birul-city-gallery-berlin8
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
jestin-panakkal-art-exhibition-has-started-at-birul-city-gallery-berlin5
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
jestin-panakkal-art-exhibition-has-started-at-birul-city-gallery-berlin4
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
jestin-panakkal-art-exhibition-has-started-at-birul-city-gallery-berlin3
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
jestin-panakkal-art-exhibition-has-started-at-birul-city-gallery-berlin7
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
jestin-panakkal-art-exhibition-has-started-at-birul-city-gallery-berlin6
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
jestin-panakkal-art-exhibition-has-started-at-birul-city-gallery-berlin2

ഉദ്ഘാടനത്തോടനുബന്ധിച്ച് ലുഡ്വിഗ് പ്രേഗറിന്റെ സിത്താര്‍ സംഗീതം ഉണ്ടായിരുന്നു. ജസ്റ്റിൻ പനയ്ക്കലിനു വേണ്ടി കൊളോണ്‍ കേരള സമാജം പ്രസിഡന്റ് ജോസ് പുതുശേരി നന്ദി പറഞ്ഞു. യൂറോപ്പിലെ പ്രശസ്തനായ ചിത്രകാരന്‍ മാക്സ് ഏണസ്ററിന്റെ ജന്മസ്ഥലമായ ബ്രൂളില്‍ കഴിഞ്ഞ 43 വര്‍ഷമായി കുടുംബസമേതം (ഭാര്യ എലിസബെത്ത്, മകള്‍ ജാസ്മിന്‍, മകന്‍ ജെന്‍സ്) താമസിക്കുന്ന ജസ്റ്റിൻ എറണാകുളം കുമ്പളങ്ങി സ്വദേശിയാണ്.

English Summary:

Jestin Panakkal's art Exhibition has Started at Birul City Gallery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com