ADVERTISEMENT

ഹെറിഫോര്‍ഡ് ∙ ഹെറിഫോര്‍ഡ് മലയാളി അസോസിയേഷന്‍ (ഹേമ) 2024 - 25 പ്രവര്‍ത്തനവര്‍ഷത്തേക്കുള്ള പുതിയ പ്രവര്‍ത്തക സമിതി ചുമതലയേറ്റു. ഈ മാസം 19ന് നടന്ന ജനറല്‍ ബോഡി യോഗത്തില്‍ ജോജി വര്‍ഗീസ് ഈപ്പനെ പ്രസിഡന്റായും അരുണ്‍ ജോര്‍ജ് വാതപ്പള്ളിയെ വൈസ് പ്രസിഡന്റായും ജിന്‍സ് ജോസിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു.11 അംഗ പ്രവര്‍ത്തക സമിതി രൂപീകരിക്കയും ചെയ്തു.

2007ല്‍ ഹെറിഫോര്‍ഡിലെ മലയാളി സമൂഹത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഹേമ മലയാളി സമൂഹത്തിന്റെ കലാ, സാംസ്‌കാരിക സാമൂഹിക ഉന്നമനത്തിനായി നവീനവും വ്യത്യസ്തവുമായ പരിപാടികള്‍ സംഘടിപ്പിക്കുന്നു.

ഹെറിഫോര്‍ഡ്‌ഷെയറിലെ മലയാളി സമൂഹത്തിന് വിനോദവും ആഘോഷവും നല്‍കുന്ന രീതിയില്‍ ഒരുമയോടെ പൂര്‍ണ മനസോടെ കലാ - സാംസ്‌കാരിക, സാമൂഹിക ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ സന്നദ്ധമാണെന്ന് തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി  അറിയിച്ചു. നാല് വനിതാ പ്രവര്‍ത്തകരെയും കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സമിതി അംഗങ്ങള്‍: ട്രഷറര്‍: സിബിന്‍ വിലാസന്‍, ജോയിന്റ് സെക്രട്ടറി: ബിന്ദു രഞ്ജിത്. എക്‌സിക്യൂട്ടീവ് അംഗങ്ങള്‍: എല്‍ബിന്‍ റോയ്, സിജോ അബില്‍സ്, സിതാര അനോഷ്, ഡോ. നിശാന്ത് ബഷീര്‍, ഗ്ലെന്‍ ജോര്‍ജ് മാത്യു, ശരണ്‍ ശശിധരന്‍.

English Summary:

New Hema Working Committee took charge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com