വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജൻ കേരളപ്പിറവി ആഘോഷം നവംബർ 30ന്
Mail This Article
ലണ്ടൻ ∙ ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജൻ എല്ലാ മാസവും നടത്തിവരുന്ന കലാസാംസ്കാരിക വേദിയുടെ 18–ാം സമ്മേളനം കേരളപ്പിറവിയായി ആഘോഷിക്കും. പരിപാടി മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. പ്രഫസർ എം. കെ. സാനു മുഖ്യപ്രഭാഷകൻ.
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബല്‍, റീജൻ, പ്രൊവിൻസ്, ഫോറംസ് നേതാക്കൻമാരെ കൂടാതെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി കലാ–സാംസ്കാരിക നായകൻമാരും ഇതിൽ പങ്കെടുക്കും. നവംബർ 30ന് വൈകുന്നേരം ഇന്ത്യൻ സമയം 8.30pm (UK Time 15.00, German Time 16.00) നു വെർച്ചൽ പ്ളാറ്റ്ഫോമിലൂടെ നടക്കുന്ന കേരള പിറവി ആഘോഷത്തിൽ കേരളത്തിന്‍റെ തനതായ കലാരൂപങ്ങൾ അവതരിപ്പിക്കും.
ആഘോഷത്തിൽ എല്ലാ പ്രവാസി മലയാളികൾക്കും അവർ താമസിക്കുന്ന രാജ്യങ്ങളിൽ നിന്നുതന്നെ പരിപാടിയിൽ പങ്കെടുക്കാനും അവരുടെ കലാസൃഷ്ടികൾ അവതരിപ്പിക്കാനും (കവിതകൾ, ഗാനങ്ങൾ തുടങ്ങിയവ ആലപിക്കുവാനും) ആശയ വിനിമയങ്ങൾ നടത്താനും അവസരമുണ്ടെന്ന് സംഘാടകർ അറിയിച്ചു.