ഗ്രേറ്റ് ബ്രിട്ടൻ രൂപത ബൈബിൾ കലോത്സവത്തിൽ ഓവറോൾ കിരീടം നേടി ബ്രിസ്റ്റോൾ - കാർഡിഫ് റീജൻ
Mail This Article
സ്കൻതോർപ്പ് ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ ഏഴാമത് ബൈബിൾ കലോത്സവം ഇംഗ്ലണ്ടിലെ സ്കൻതോർപ്പ് ഫ്രഡറിക് ഗോവ് സ്ക്കൂളിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്തു. രൂപതയുടെ 12 റീജനുകളിലായി നടന്ന കലോത്സവങ്ങളിൽ വിജയികളായ രണ്ടായിരത്തോളം പ്രതിഭകളാണ് ഫ്രെഡറിക് സ്‌കൂളിൽ നടന്ന മത്സരങ്ങളിൽ പങ്കെടുത്തത്.
രാവിലെ മുതൽ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഓവറോൾ കിരീടം ബ്രിസ്റ്റോൾ -കാർഡിഫ് റീജൻ കരസ്ഥമാക്കി. രണ്ടാം സ്ഥാനം കേംബ്രിജ് റീജനും മൂന്നാം സ്ഥാനം പങ്ക്വച്ച് ബർമിങ്ഹാം കാന്റർബറി റീജനുകളും സ്വന്തമാക്കി.
രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് റവ.ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, ചാൻസിലർ റവ.ഡോ. മാത്യു പിണക്കാട്, പാസ്റ്ററൽ കോർഡിനേറ്റർ റവ.ഡോ.ടോം ഓലിക്കരോട്ട്, ഫിനാൻസ് ഓഫിസർ ഫാ.ജോ മൂലച്ചേരി വി.സി, ഫാ.ഫാൻസ്വാ പത്തിൽ, ബൈബിൾ അപോസ്റ്റലേറ്റ് ചെയർമാൻ ഫാ.ജോർജ് എട്ടുപറ, ഫാ.ജോജോ പ്ലാപ്പള്ളിൽ സിഎംഐ, ഫാ.ജോസഫ് പിണക്കാട്, ബൈബിൾ കലോത്സവം കോർഡിനേറ്റർ ആന്റണി മാത്യു, ജോയിന്റ് കോഡിനേറ്റേർമാരായ ജോൺ കുര്യൻ, മർഫി തോമസ്, ബൈബിൾ കലോത്സവം ജോയിന്റ് കോർഡിനേറ്റർ ജിമ്മിച്ചൻ ജോർജ്, ബൈബിൾ അപ്പോസ്റ്റലേറ്റ് കമ്മിഷൻ പ്രതിനിധികൾ, രൂപതയിലെ വിവിധ റീജനുകളിൽ നിന്നുള്ള വൈദികർ, അല്മായ പ്രതിനിധികൾ എന്നിവർ കലോത്സവത്തിന് നേതൃത്വം നൽകി.