ADVERTISEMENT

റോം ∙ രക്തപുഷ്പങ്ങൾ കലാകായിക സാംസ്കാരിക വേദി ഇറ്റലിയുടെ അഞ്ചാമത് പൊതുസമ്മേളനം ജാനറ്റ് നഗർ, വിയ ഔറേലിയ വച്ചു നടത്തപ്പെട്ടു. ഇറ്റാലിയൻ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായ എഡ്ഗർ ഗലിയാനോ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പൊതുസമ്മേളനത്തിൽ ചെയർമാൻ സാബു സക്കറിയ അധ്യക്ഷനായിരുന്നു. സംഘടനയുടെ ജനറൽ സെക്രട്ടറി സി.ഐ.നിയാസ്  പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.

ചെയർമാൻ പതാക ഉയർത്തി കഴിഞ്ഞ് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയതിനുശേഷം  പ്രതിനിധി സമ്മേളനം ആരംഭിച്ചു. പ്രതിനിധി സമ്മേളനം  സീനിയർ നേതാവും കോഡിനേറ്ററുമായ  കലേഷ് കുമുള്ളി ഉദ്ഘാടനം ചെയ്തു. തുടർന്ന് കഴിഞ്ഞവർഷത്തെ പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറിയും സാമ്പത്തിക റിപ്പോർട്ട് ഖജാൻജിയും അവതരിപ്പിച്ചു. തുടർന്ന് വൈസ് ചെയർമാൻ സന്തോഷ്‌ കൂമുള്ളി രക്തസാക്ഷി പ്രമേയവും, സെക്രട്ടറി ബിന്ദു വയനാട് അനുശോചനപ്രമേയവും അവതരിച്ചു. 

5th-genaeral-assembly-of-rakthapushpangal-italy

പുതിയ വർഷത്തിലേക്കുള്ള ഭാരവാഹികളെ പ്രതിനിധി സമ്മേളനം തിരഞ്ഞെടുത്തു. 25 അംഗ സെന്റർ കമ്മിറ്റിയിൽ ജനറൽ സെക്രട്ടറിയായി ബിന്ദു വയനാടിനെയും, ചെയർമാനായി ടി.പി.സുരേഷിനെയും ഖജാൻജിയായി ശരത് ഇരിഞ്ഞാലക്കുടയും തിരഞ്ഞെടുത്തു. യുദ്ധങ്ങൾക്കെതിരെയും, വർഗീയതക്കെതിരെയും  പ്രവാസികളുടെ ന്യായമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടിയും പ്രമേയങ്ങൾ അവതരിപ്പിച്ചു.

5th-genaeral-assembly-of-rakthapushpangal-italy

സംഘാടകസമിതി ചെയർമാൻ നൈനാൻ ചെറിയാൻ സ്വാഗതം പറയുകയും കൺവീനർ ജീമോൻ  അമ്പഴക്കാട് നന്ദി അറിയിക്കുകയും ചെയ്തു. കൂടാതെ എംവൈഎഫ്ഐ സെക്രട്ടറി സുനിൽ വയനാട്, വോയിസ് ഓഫ് വുമൺ പ്രസിഡന്റ് അനിത ബോണി, നാടൻ പാട്ട് സംഘത്തിന്റെ കോഡിനേറ്റർ സന്തോഷ് കുമ്മുള്ളി കോഡിനേറ്റർ ജോസ് പൂന്തുറ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

English Summary:

5th General Assembly of Rakthapushpangal Italy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com