ലിംക ചിൽഡ്രൻ ഫെസ്റ്റ് സംഘടിപ്പിച്ചു
Mail This Article
മാഞ്ചസ്റ്റർ ∙ ലിംകയുടെ ഈ വർഷത്തെ ചിൽഡ്രൻ ഫെസ്റ്റ് വർണാഭമായി. നവംബർ 16ന് മെല്ലെനിയം സെൻട്രൽ ഹാളിലായിരുന്നു കലാമേള സംഘടിപ്പിച്ചത്.
രാവിലെ 9 മണിക്ക് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ലിംകയുടെ പ്രസിഡന്റ് തോമസുകുട്ടി ഫ്രാൻസിസ് അധ്യക്ഷനായി. ഓർത്തോഡോക്സ് മാഞ്ചസ്റ്റർ, സ്റ്റോക്ക് ഓൺ ട്രെൻഡ് പള്ളി വികാരി ഫാദർ ബിനു തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സബ്ജൂനിയർ മുതൽ സീനിയർ വരെയുള്ള കാറ്റഗറിയിൽ ഏകദേശം 25 ഇൽ പരം മത്സര ഇനങ്ങൾ വിവിധ വേദികളിലായ് നടന്നു.
മത്സരത്തിൽ അഭികയിൽ എൽസ ബിനു കലാ തിലകവും, അർജുൻ സജീവ് കലാ പ്രതിഭയുമായി തിരഞ്ഞെടുക്കപ്പെട്ടു. വ്യക്തിഗത ചാംപ്യന്മാരായി ബെഗി നേഴ്സില് അബിയ അരുണും, സബ്ജൂനിയേഴ്സിൽ അഞ്ജലി അരുണും, ജൂനിയേഴ്സിൽ സാൻവി മഹിഖയും, സീനിയർ കാറ്റഗറിയിൽ അർജുൻ സജീവും തിരഞ്ഞെടുക്കപ്പെട്ടു.
വൈകിട്ട് നടന്ന പൊതുയോഗത്തിൽ പ്രസിഡൻറ് തോമസുകുട്ടി ഫ്രാൻസിസ്, യുഗ്മ കലാ വേളയിൽ വിജയിച്ച ജൊഹാന ജേക്കബ്, ഡാൻ ഡെറിക്കും ചേർന്ന് നിറദീപം തെളിയിച്ച് പരിപാടികൾക്ക് തുടക്കം കുറിച്ചു. ലിംകയുടെ എക്സിക്യൂട്ടീവ് അംഗങ്ങൾ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി, ചിൽഡ്രൻ ഫെസ്റ്റ് കമ്മിറ്റി അംഗം നിതീഷ് സോമൻ സ്വാഗതവും ഈ വർഷത്തെ ചിൽഡ്രൻ ഫെസ്റ്റ് കൺവീനർ ജേക്കബ് വർഗീസ് സഹകരിച്ച എല്ലാവർക്കും നന്ദിയും രേഖപ്പെടുത്തി.
മറ്റ് സംഘാടക സമിതി അംഗങ്ങളായ സെക്രട്ടറി വിപിൻ വർഗീസ്, ട്രഷറർ അജി വർഗീസ്, ദീപ്തി ജയകൃഷ്ണൻ, യുഗ്മ നോർത്ത് വെസ്റ്റ് പ്രസിഡൻറ് ബിജു പീറ്റർ എന്നിവരും ഈ വർഷത്തെ ചിൽഡ്രൻ ഫെസ്റ്റിന്റെ വിജയത്തിനായ് പ്രവർത്തിച്ചു.
(വാർത്ത: സണ്ണി ജേക്കബ്)