ADVERTISEMENT

 ബർമിങ്ങാം∙ സമീക്ഷ യുകെ ഏഴാം ദേശീയ സമ്മേളനത്തിന്‍റെ ഭാഗമായ ഏരിയ സമ്മേളനങ്ങൾ വിജയകരമായി പൂർത്തിയായി. വെയിൽസ്, ബർമിങ്ങാം എന്നീ ഏരിയകളിലായിരുന്നു അവസാന സമ്മേളനങ്ങൾ നടന്നത്. ഈ മാസം പത്തിന് മാഞ്ചസ്റ്ററിലായിരുന്നു ആദ്യ ഏരിയ സമ്മേളനം. ഈ സമ്മേളനങ്ങളിൽ കഴിഞ്ഞ കാലത്തെ പ്രവർത്തനങ്ങൾ വിശദമായി വിലയിരുത്തി. യൂണിറ്റ് സമ്മേളനങ്ങളിൽ നിന്നും ലഭിച്ച ക്രിയാത്മക നിർദ്ദേശങ്ങൾ ചർച്ച ചെയ്തു.

ഓരോ ഏരിയ കമ്മിറ്റികൾക്കും പുതിയ നേതൃത്വം നിലവിൽ വന്നു. പ്രവർത്തന സൗകര്യത്തിനായി നോർത്തേൺ അയർലൻഡിൽ പുതിയ ഏരിയ കമ്മിറ്റി രൂപീകരിച്ചു. ഇതോടെ നാഷനൽ കമ്മിറ്റിക്ക് കീഴിലുള്ള ഏരിയ കമ്മിറ്റികളുടെ എണ്ണം അഞ്ചായി.

മാഞ്ചസ്റ്റർ ഏരിയ സെക്രട്ടറിയായി ഷിബിൻ കാച്ചപ്പള്ളിയേയും ജോയിന്‍റ് സെക്രട്ടറിയായി സ്വരൂപ് കൃഷ്ണനെയും തിരഞ്ഞെടുത്തു. ആതിര രാമകൃഷ്ണനാണ് നോർത്തേൺ അയർലൻഡ് ഏരിയ സെക്രട്ടറി. രഞ്ജു രാജുവാണ് ജോയിന്‍റ് സെക്രട്ടറി. ലണ്ടൻ ഏരിയ സെക്രട്ടറിയായി അൽമിഹറാജും ജോയിന്‍റ് സെക്രട്ടറിയായി അജീഷ് ഗണപതിയാടനും ലണ്ടൻ ഏരിയ കമ്മിറ്റിയെ നയിക്കും. വെയിൽസ് കമ്മിറ്റിയുടെ പുതിയ സെക്രട്ടറിയായി അഖിൽ ശശിയും ജോയിന്‍റ് സെക്രട്ടറിയായി ഐശ്വര്യ നിഖിലും ചുമതലയേറ്റു. 

മണികണ്ഠൻ കുമാരനും ഏരിയ സെക്രട്ടറിയായും, ജോയിന്‍റ് സെക്രട്ടറിയായി ബിപിൻ ഫിലിപ്പുമാണ് ബർമിങ്ങാം കമ്മിറ്റിയുടെ പുതിയ നേതൃത്വം. ഈ മാസം 30ന് ബർമിങ്ങാമിലെ ഹോളി നെയിം പാരിഷ് സെന്‍റർ ഹാളിലാണ് ഏഴാമത് സമീക്ഷ യുകെ ദേശീയ സമ്മേളനം. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സമീക്ഷയുടെ 33 യൂണിറ്റുകളിൽ നിന്നായി ഇരുന്നൂറോളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.  മന്ത്രി എം.ബി.രാജേഷ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.

English Summary:

Samiksha UK Area Conferences Completed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com