നന്മമലയാളം ബെൽജിയം 'അക്ഷരക്കൂട്ടം' സംഘടിപ്പിച്ചു
Mail This Article
ലൂവൻ ∙ നന്മമലയാളം (മലയാളം മിഷൻ ബെൽജിയം ചാപ്റ്റർ) അക്ഷരക്കൂട്ടം കൂട്ടായ്മ സംഘടിപ്പിച്ചു. ഇന്ത്യൻ എംബസിയിലെ പ്രസ്, ഇൻഫർമേഷൻ ആൻഡ് സാംസ്‌കാരിക വിഭാഗം കൗൺസിലർ വി നാരായണൻ നന്മമലയാളത്തിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു.
അക്ഷരക്കൂട്ടത്തിന്റെ പ്രധാന സ്പോൺസർ കൈരളി ബെൽജിയം മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ച് അപ്പു സുകുമാരൻ സംസാരിക്കുകയും തുടർന്നുള്ള പ്രവർത്തനങ്ങൾക്കു പിന്തുണ അറിയിക്കുകയും ചെയ്തു.
"എവിടെ എല്ലാം മലയാളി അവിടെ എല്ലാം മലയാളം" എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ കേരളസർക്കാർ സാംസ്കാരികവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന മലയാളം മിഷന്റെ മാർഗനിർശങ്ങളോടും പിന്തുണയോടും കൂടെ ആണ് മലയാളം മിഷൻ ബെൽജിയം ചാപ്റ്റർ ആയ നന്മമലയാളം മുന്നോട്ട് പോകുന്നത്.
മലയാളം മിഷന്റെ ഡയറക്ടറും പ്രശസ്ത കവിയുമായ മുരുകൻ കാട്ടാക്കട ഓൺലൈൻ ആയി പങ്കെടുത്ത് ആശംസകൾ അറിയിച്ചു. മിഷൻ റിസോഴ്സ് പേഴ്സൺ ഡോ ബിജു ബാലകൃഷ്ണൻ ഓൺലൈൻ ക്ലാസ് എടുത്തു.
സുഗതാഞ്ജലി കാവ്യാലാപന മത്സരത്തിലെ ചാപ്റ്റർ തല വിജയികളെയും പങ്കെടുത്ത കുട്ടികളെയും പ്രിയ നാരായണൻ , ഡോ. ഉമ സംഗമേശ്വരൻ എന്നിവർ അനുമോദിച്ചു, സമ്മാനദാനം നിർവഹിച്ചു.
രക്ഷാകർത്താക്കളുടെയും കുട്ടികളുടെയും സഹപ്രവർത്തകരുടെയും ഭാഗത്ത് നിന്ന് സ്നേഹോപഹാരവും പ്രശംസാപത്രവും അധ്യാപകർക്ക് അക്ഷരക്കൂട്ടത്തിന്റെ വേദിയിൽ വച്ച് നൽകി. കാട്ടിലെ രാജാവിനെ തിരഞ്ഞെടുത്ത സ്കിറ്റ്, പാട്ട്, പാചക പരിപാടി, ആക്‌ഷൻ സോങ്, പ്രസന്റേഷന്‍, ക്വിസ് തുടങ്ങിയ പരിപാടികഴും സംഘടിപ്പിച്ചു.
അക്ഷരക്കൂട്ടത്തിൽ പങ്കെടുത്ത ഇന്ത്യൻ എംബസി സാംസ്‌കാരിക വിഭാഗം കൗൺസലർ . വി നാരായണൻ, ഭാര്യ പ്രിയ നാരായണൻ ഡോ ഉമ സംഗമേശ്വരൻ (റിട്ട. വകുപ്പ് മേധാവി, മേഴ്‌സി കോളജ്, പാലക്കാട്), എന്നിവർക്ക് കൂട്ടായ്മ നന്ദി അറിയിച്ചു.