ADVERTISEMENT

ന്യൂഡൽഹി ∙ വിദേശ ഇന്ത്യാക്കാര്‍ക്ക് ഇന്ത്യന്‍ ഓഹരി വിപണയിലുള്ള നിക്ഷേപത്തിന് ധനകാര്യമന്ത്രി പ്രഖ്യാപിച്ച പോല്‍സാഹനം ഏറെ പ്രതീക്ഷ നല്‍കുന്നു. രാജ്യത്തെ പബ്ലിക് പ്രോവിഡന്റ് ഫണ്ട് ഉള്‍പ്പെടെയുള്ള സ്‌മോള്‍ സേവിങ്‌സ് സ്‌കീമുകളിലെ നിക്ഷേപത്തില്‍ നിന്ന് നേരത്തെ പ്രവാസികളെ ഒഴിവാക്കിയിരുന്നു. നിലവില്‍ പ്രവാസികൾക്ക് എന്‍ആര്‍ഐ ഇന്‍വെസ്റ്റ്‌മെന്റ് സ്‌കീം പ്രകാരം മാത്രമേ ഇന്ത്യന്‍ ഓഹരിവിപണിയില്‍ നിക്ഷേപം അനുവദിച്ചിരുന്നത്.

ഇതുപ്രകാരം മുന്‍കൂര്‍ അനുമതി വാങ്ങിയശേഷമായിരുന്നു നിക്ഷേപം സാധ്യമായിരുന്നുള്ളൂ. എന്‍ആര്‍ഐ ഇന്‍വെസ്റ്റ്‌മെന്റ് സ്‌കീമിനെ ഫോറിന്‍ പോര്‍ട്ട്‌ഫോളിയോ ഇന്‍വെസ്റ്റ്‌മെന്റ് റൂട്ടുമായി ലയിപ്പിക്കുമെന്നാണ് മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ സെബി ഇതുസംബന്ധിച്ച ചില നിര്‍ദേശങ്ങള്‍  മുന്നോട്ടവെച്ചിരുന്നു. എന്‍ആര്‍ഐ ഫണ്ട് വരവ് കൂടുതല്‍ ഫലപ്രദമായി കൈകാര്യം ചെയ്യുകയായിരുന്നു ലക്ഷ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com