ADVERTISEMENT

ദമാം∙ സൗദി അരാംകോയുടെ ശൈബ എണ്ണപ്പാടത്തിനു നേരെ ഹൂത്തി തീവ്രവാദ ആക്രമണമുണ്ടായതായി സൗദി സ്ഥിരീകരിച്ചു. വാതക ദ്രവീകരണ പ്ലാന്റിൽ ചെറിയതോതിൽ തീപ്പിടിത്തമുണ്ടായി. ആക്രമണം എണ്ണ ഉൽപാദനത്തെയോ കയറ്റുമതിയെയോ ബാധിച്ചിട്ടില്ലെന്ന് ഊർജ വ്യവസായ ധാതു വിഭവ മന്ത്രി ഖാലിദ് ബിൻ അബ്ദുൽ അസീസ് അൽ ഫാലിഹ് പറഞ്ഞു. 

 

ശനിയാഴ്ച രാവിലെയാണ് ഒരു യൂണിറ്റ് എണ്ണപ്പാടത്തിന് നേരെ ഹൂത്തികളുടെ ഡ്രോൺ ആക്രമണമുണ്ടായതെന്നും തീപ്പിടുത്തത്തിൽ  ആളപായങ്ങളിലെന്നും തീ നിയന്ത്രണ വിധേയമാക്കിയതായും അദ്ദേഹം പറഞ്ഞു. ആക്രമണത്തെ രാജ്യം ശക്തമായി അപലപിച്ചു. ആഗോള ഊർജ വിതരണ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്ന ഇത്തരം ഭീകര ആക്രമണങ്ങൾ ആവർത്തിക്കപ്പെടുന്നത് ലോക സമ്പദ് വ്യവസ്ഥയെയാണ് ബാധിക്കുക. ഇത്തരം അട്ടിമറി പ്രവർത്തനങ്ങളെ പിന്തിരിപ്പിക്കാനുള്ള രാജ്യാന്തര സമൂഹത്തിന്റെ പ്രാധാന്യം മന്ത്രി ഊന്നിപ്പറഞ്ഞു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com