ADVERTISEMENT

കുവൈത്ത് സിറ്റി ∙ എരിയുന്ന കനലിൽ വെന്ത് പുറത്തുവരുന്ന റൊട്ടിക്ക് പേര് ഇറാനി ഖുബൂസ് എന്നാണെങ്കിലും അഫ്ഗാനിസ്ഥാനികളുടെ കൈപുണ്യമാണിത്.സ്വദേശികളുടെയും വിദേശികളുടെയും ഇഷ്ട വിഭവമായ ഇറാനി റൊട്ടി തയാറാക്കുന്നവരിൽ ഭൂരിപക്ഷവും അഫ്ഗാനിസ്ഥാനിൽ നിന്നുള്ളവരാണ്. കനലെരിയുന്ന അടുപ്പിന്റെ ഭിത്തിയിൽ ഒട്ടിച്ചു ചുട്ടെടുക്കുന്ന റൊട്ടിയുടെ മണം‌ പോലും കൊതി പിടിപ്പിക്കും.

രാവിലെയും വൈകുന്നേരങ്ങളിലുമാണു പ്രധാനമായും ഇറാനി ഖുബൂസ് കടകൾ പ്രവർത്തിക്കുക. പഴയ തീവണ്ടി എഞ്ചിനിലേത് പോലെ കടക്കകത്തെ അടുപ്പിൽ കനലെരിയുന്നതിന്റെ ചൂട് കടക്ക് പുറത്തുനിന്നാലും അനുഭവപ്പെടാനാകും. ഇറാനി ഖുബൂസ് വാങ്ങുന്നതിന് കടകൾക്ക് മുൻപിൽ എപ്പോഴും ക്യൂ ആയിരിക്കും. മിക്കവാറും കടകളിൽ മൂന്ന് പേരാണ് ജോലിക്കുണ്ടാവുക. ഒരാൾ ആവശ്യത്തിന് മൈദ സജ്ജമാക്കും. രണ്ടാമൻ അതിൽ വെള്ളം ചേർത്ത് മാവാക്കി മാറ്റും. ഓരോ ഖുബൂസിനുമുള്ള മൈദമാവ് വീശിയടിച്ച് കനലിലിട്ട് വേവിച്ചെടുക്കേണ്ട ചുമതല മൂന്നാമന് ആണ്.

അതിശൈത്യത്തിൽ കനലെരിയുന്നത് കടയ്ക്കകത്തെ ജോലിക്കാർക്ക് ആശ്വാസമാണെങ്കിൽ കൊടുംചൂടിലും ചൂട് സഹിച്ച് ജോലിചെയ്യാൻ നിർബന്ധിതരാണ് ഖുബൂസ് നിർമാതാക്കൾ. ഇറാനി ഖുബൂസിന്റെ പോഷകമൂല്യത്തെക്കുറിച്ച് സംശയം പ്രചരിപ്പിക്കുന്നവരുണ്ടെന്ന പരിഭവം ഈ രംഗത്ത് പ്രവർത്തിക്കുന്ന ചിലർക്കുണ്ട്. മറ്റുതരം ഖുബൂസ് നിർമാതാക്കളുടെ കുപ്രചരണമാണിതെന്നാണ് ഇറാനി ഖുബൂസ് നിർമാതാക്കളുടെ വാദം. ഇറാനി ഖബൂസിനു വില 20 ഫിൽ‌സ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com