ADVERTISEMENT

ദുബായ് ∙ യുഎഇ ഫുട്‌ബോൾ അസോസിയേഷന്റെ കീഴിൽ കഴിഞ്ഞ ദിവസം ആരംഭിച്ച ബി ഡിവിഷൻ ഫുട്‌ബോൾ ലീഗിൽ കളിക്കാൻ അഞ്ച്   മലയാളികൾക്ക് അവസരം. റിസ്‌വാൻ കാസർകോട്, നൗഫൽ കാസർകോട്, ഇൻസമാം മാഹി, ഹാറൂൺ റഷീദ് ത്യശൂർ, നൗഫൽ കോഴിക്കോട് എന്നിവർക്കാണ് അവസരം ലഭിച്ചത്. നൗഫൽ കോഴിക്കോട് എഫ്സി ദുബായിക്ക് വേണ്ടിയും മറ്റുള്ളവർ അൽ ഹിലാൽ യുനൈറ്റഡ് എഫ്സിക്ക് വേണ്ടിയും ബൂട്ടണിയും.

football-mallu1
റിസ്‌വാൻ കാസർകോട്, നൗഫൽ കോഴിക്കോട്.

കഴിഞ്ഞ ദിവസം ആരംഭിച്ച ബി ഡിവിഷൻ ലീഗിൽ 10 ക്ലബുകളാണ് മാറ്റുരക്കുന്നത്. 32 രാജ്യങ്ങളിൽ നിന്ന് 300ഓളം താരങ്ങൾ പങ്കെടുത്ത ട്രയൽസിൽ നിന്നാണ് ഈ മലയാളികളെ തിരഞ്ഞെടുത്തത്. കേരള എക്സ്പ്പാറ്റ് ഫുട്‌ബോൾ അസോസിയേഷന്റെ കീഴിലുള്ള ക്ലബുകളിൽ നിന്നുള്ള താരങ്ങളെ കെഫാ യുഎഇയുടെ നേതൃത്വത്തിലാണ് ട്രയലിന് എത്തിച്ചത്. ആകെ 30 ഫുട്‌ബോൾ താരങ്ങളെ ഇവർ പങ്കെടുപ്പിച്ചു. 

അതേസമയം, യുഎഇ ബി ഡിവിഷൻ ഫുട്‌ബോൾ ലീഗിൽ മറ്റുരക്കുന്ന രണ്ട് ക്ലബുകളിലെ ജനറൽ സെക്രട്ടറിമാരായി കോഴിക്കോട് സ്വദേശി സക്കറിയ, മലപ്പുറം സ്വദേശി ഷെബീർ എന്നിവരെ നിയമിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com