ADVERTISEMENT

ദോഹ ∙ മധ്യപൂർവദേശത്തെ  ഏറ്റവും മികച്ച വിമാനത്താവളമായി വീണ്ടും ഹമദ് രാജ്യാന്തര വിമാനത്താവളം തിരഞ്ഞെടുക്കപ്പെട്ടു. ലൊസാഞ്ചല്‍സിൽ നടന്ന 16-ാം വാർഷിക ഗ്ലോബൽ ട്രാവലേഴ്‌സ് ജിടി ടെസ്റ്റഡ് റീഡർ സർവേയിലാണ് തിരഞ്ഞെടുക്കപ്പെട്ടത്. തുടർച്ചയായ മൂന്നാം വർഷമാണ് ഹമദിന് പുരസ്‌കാരം ലഭിക്കുന്നത്. യാത്രക്കാർക്ക് മികച്ച സേവനങ്ങൾ നൽകുന്നതാണ് പുരസ്‌കാരത്തിന് അർഹമാക്കിയത്.

ഒട്ടേറെ രാജ്യാന്തര പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ ഹമദ് രാജ്യാന്തര വിമാനത്താവളം ഇപ്പോൾ വിപുലീകരണ പ്രവർത്തനങ്ങളിലാണ്. 10000 ചതുരശ്രമീറ്റർ ഇൻഡോർ ട്രോപ്പിക്കൽ ഗാർഡൻ, 268 ചതുരശ്രമീറ്റർ ജല സവിശേഷതകൾ, 11720 ചതുരശ്രമീറ്റർ റീട്ടെയ്ൽ, ഭക്ഷണശാലകൾ, വിനോദ സൗകര്യങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് വിപുലീകരണ പ്രവർത്തനങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com