ADVERTISEMENT

ജിദ്ദ ∙ നിയമപരമായി കുട്ടികൾക്ക് സൗദിയിൽ സെറ്റ് ബെൽറ്റ് ധരിക്കണമെന്നത് പലർക്കും അറിയില്ലെന്ന് സർവേ. ഇൻഫിനിറ്റി മിഡിൽ ഈസ്റ്റ് എന്ന കാർ കമ്പനിയാണ് 'ഐസ് ഓൺ യു' എന്ന റോഡ് സുരക്ഷാ കാംപയിനിന്റെ ഭാഗമായി സർവേ നടത്തിയത്. പ്രധാനമായും റോഡിൽ കുട്ടികളുടെ മേൽ രക്ഷിതാക്കളുടെ പെരുമാറ്റത്തെ കുറിച്ചായിരുന്നു പഠനം. 

അഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെ ഈയിടെ നടപ്പാക്കിയ ട്രാഫിക് പരിഷ്കരണത്തിൽ സീറ്റ് ബെൽറ്റ് ധരിക്കാത്ത കുട്ടികളുടെ രക്ഷിതാക്കൾക്ക് 300 മുതൽ 500 റിയാൽ വരെയാണ് പിഴ. 12 മാസം വരെ കുട്ടികൾക്ക് 'ചൈൽഡ് കാർ സീറ്റുകൾ' ഉപയോഗിക്കണം. മടിയിലിരുത്തിയുള്ള യാത്ര സുരക്ഷിതമല്ലെന്നും വ്യക്തമാക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com