ADVERTISEMENT

റിയാദ്∙ കൊറോണ ഭീതി മൂലം പഠനം നിർത്തി വയ്ക്കേണ്ടിവന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്ക് നൂതന പഠന സംവിധാനമൊരുക്കി റിയാദ് അലിഫ് ഇന്റർ നാഷനൽ സ്‌കൂൾ. പത്താം തരം  വിദ്യാർഥികൾക്ക്  ക്ലൗഡ് മീറ്റിങ് വഴി ഈ -ലേണിങ്  സാധ്യമാക്കാനുള്ള പദ്ധതി പൂർത്തിയായതായി സ്‌കൂൾ അധികൃതർ അറിയിച്ചു. ഇത് പ്രാവർത്തികമാക്കാൻ   അധ്യാപകർക്കും വിദ്യാർഥികൾക്കും  പരിശീലനംനൽകി.

 

പ്രതിസന്ധിയിലായ വാർഷിക പരീക്ഷയ്ക്ക് ബദലായി ഓണലൈൻ പരീക്ഷയും നടത്തും. പ്രമുഖ ഈ- ലേണിങ് കമ്പനിയായ ക്ലസ്‌മാർക്കർ ഡോട്ട് കോമുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. നാലു മുതൽ എട്ടു വരെയുള്ള വിദ്യാർഥികൾക്കാണ് ഓണ്‍ലൈന്‍ പരീക്ഷ. രക്ഷിതാക്കൾക്കും  വിദ്യാർഥികൾക്കും ഓണ്‍ലൈന്‍ സംവിധാനങ്ങളെ കുറിച്ച് കൂടുതൽ അടുത്തറിയുന്നതിന്റെ ഭാഗമായി വീഡിയോ ട്യൂട്ടോറിയലും പ്രത്യേക ഹെൽപ്പ് ഡസ്‌ക്കും സജ്ജമാക്കിയിട്ടുണ്ട്. സ്‌കൂളിൾ വെബ് സൈറ്റായ www.alifschool.com വഴിയാണ്

പരീക്ഷയിൽ പങ്കെടുക്കേണ്ടത്. ഓരോ വിദ്യാർഥിക്കും നല്‍കിയ പ്രത്യേക രഹസ്യ കോഡ് വഴി ലോഗിന്‍ ചെയ്താണ് പരീക്ഷ എഴുതുക. ഈ മാസം 14 ന് ട്രയൽ പരീക്ഷയും 15,16, 17 തീയതികളിൽ ഫൈനൽ പരീക്ഷയും നടക്കും.

 

അധ്യയനം പുനരാരംഭിക്കുന്നത് കൂടുതല്‍ വൈകുന്ന മുറക്ക് മറ്റു ക്‌ളാസുകളിലെ വിദ്യാർഥികൾക്കും ഓൺലൈൻ പഠനം സാധ്യമാക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുവെന്ന്  അലിഫ് സ്‌കൂൾ പ്രിന്‍സിപ്പൽ മുഹമ്മദ് മുസ്തഫ അറിയിച്ചു. അലിഫ് സ്‌കൂൾ വിജയ യാത്രയിൽ മറ്റൊരു മുന്നേറ്റമാണെന്ന്  അലിഫ് ഗ്രൂപ്പ് ഓഫ് സ്‌കൂൾസ് എക്സിക്യൂട്ടീവ് ഡയറക്ടർ ലുഖ്‌മാൻ പാഴൂർ പറഞ്ഞു. പരീക്ഷ നടത്തിപ്പിനും സാങ്കേതിക സംവിധാനങ്ങൾ മികച്ചതാക്കുന്നതിനും അലി ബുഖാരി, മുഹമ്മദ് നൗഷാദ്, ഷമീർ പി കെ, ജുമൈല ബഷീർ, സുന്ദൂസ് സാബിർ എന്നിവരാണ് പ്രവർത്തിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com