ADVERTISEMENT

ദുബായ് ∙ ദുബായിൽ പൊതുജനങ്ങളും സർക്കാർ-സ്വകാര്യ മേഖലയിലെ എല്ലാ സ്ഥാപനങ്ങളും ഒാൺലൈൻ സേവനങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് അധികൃതർ. വ്യക്തികൾ തമ്മിലുള്ള സമ്പർക്കം കുറയ്ക്കാനും ഇടപാടുകൾ കൂടുതൽ വേഗത്തിൽ നടത്താനും ഇതു സഹായകമാകും. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമാണിത്.

'ദുബായ് നൗ' ആപ്പിൽ വിവിധ സേവനങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാണ്. എല്ലാ ഇടപാടുകളും ഒാൺലൈനിൽ ചെയ്യാനാകും. കറൻസി ഇടപാടുകൾ കുറയ്ക്കാനും ഒാഫിസുകളിൽ പോകുന്നത് ഒഴിവാക്കാനും കഴിയും. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇതിനേറെ പ്രാധാന്യമുണ്ട്. 33 കേന്ദ്രങ്ങളിലെ 116 സേവനങ്ങൾക്ക് ദുബായ് നൗ ഉപയോഗപ്പെടുത്താം. വീസ, നീതിന്യായം, പൊതുഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസം, പാർപ്പിടം എന്നിവയടക്കം 10 മേഖലകളിലെ സേവനങ്ങൾ വേഗത്തിലും സുതാര്യമായും നടത്താനാകും.

ഒാൺലൈൻ ഇടപാടുകൾ പ്രോത്സാഹിപ്പിക്കാൻ അടുത്തമാസം 7വരെ സമ്മാനപദ്ധതിക്കു തുടക്കം കുറിച്ചിട്ടുണ്ട്. നറുക്കെടുപ്പിലൂടെ വിജയികളെ കണ്ടെത്തും. കാറുകളും സ്മാർട് ഫോണുകളുമടക്കം 20 ലക്ഷം ദിർഹത്തിന്റെ സമ്മാനങ്ങളാണു കാത്തിരിക്കുന്നത്. സർക്കാർ വെബ്സൈറ്റുകൾ ഉപയോഗപ്പെടുത്തുന്നവരുടെ പേരുകൾ നറുക്കെടുപ്പിൽ ഉൾപ്പെടുത്തും. ഇതിനായി റജിസ്ട്രേഷനോ മറ്റു നടപടിക്രമങ്ങളോ ഇല്ല. സർക്കാർ ഫീസുകൾ അടയ്ക്കുന്നതടക്കമുള്ള സേവനങ്ങൾ പൂർണമായും ഒാൺലൈൻ ആക്കുകയാണു ലക്ഷ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com