ADVERTISEMENT

കൊച്ചി∙കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ യുഎഇയില്‍ നിന്നും മടങ്ങുന്ന ഇന്ത്യക്കാരുടെ വിമാന ടിക്കറ്റ് ചെലവ് സ്‌പോണ്‍സര്‍ ചെയ്യുമെന്ന് അല്‍ അദില്‍ ട്രേഡിങ് കമ്പനി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ.ധനഞ്ജയ് ദത്തര്‍ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണ പ്രകാരം യുഎഇയില്‍ നിന്നും മടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ റജിസ്‌ട്രേഷനും ടിക്കറ്റ് ബുക്കിങും ആരംഭിച്ചു.

 

യുഎഇയില്‍ നിന്നും മടങ്ങുന്ന ഇന്ത്യക്കാരുടെ കോവിഡ് ടെസ്റ്റിങ് ഫീസും ടിക്കറ്റ് ചെലവും വഹിക്കുമെന്നാണ് ദത്തര്‍ അറിയിച്ചിരിക്കുന്നത്. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹമുണ്ടെങ്കിലും ചെലവ് താങ്ങാന്‍ ബുദ്ധിമുട്ടുന്നവര്‍ക്കായി തന്റെ ഭാഗത്തു നിന്നുള്ള വ്യക്തിപരമായ ശ്രമമാണ് ഇതെന്നും ഏറ്റവും വലിയ  കുടിയൊഴിപ്പിക്കലിലാണ് രാജ്യം ഏര്‍പ്പെട്ടിരിക്കുന്നതെന്നും അടിയന്തരമായ ഈ കുടിയൊഴിപ്പിക്കലില്‍ സഹോദരങ്ങളെ സഹായിക്കേണ്ടത് ഉത്തരവാദിത്തമായി കണക്കാക്കുന്നുവെന്നും ദത്തര്‍ പറഞ്ഞു.

 

തൊഴില്‍ നഷ്ടപ്പെട്ടവരാണ് പലരുമെന്നും നാട്ടിലേക്ക് പോകാനുള്ള ഫ്‌ളൈറ്റ് ടിക്കറ്റിനും കോവിഡ് പരിശോധനയ്ക്കും വകയില്ലാതെ ബുദ്ധിമുട്ടുകയാണ് ഇവരെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ വിപുലുമായി ചര്‍ച്ച നടത്തി ഇന്ത്യക്കാരുടെ ചെലവ് വഹിക്കാന്‍ തയ്യാറെന്ന് അറിയിച്ചിട്ടുണ്ടെന്നും ഇത്രയും വലിയൊരു ദൗത്യത്തില്‍ ഇതൊരു ചെറിയ സഹായം മാത്രമാണെന്നും കൂടുതല്‍ ആളുകളെ ഈ പ്രതിസന്ധി നേരിടുന്നതിനുള്ള സഹകരണത്തിലേക്ക് ക്ഷണിക്കുകയാണെന്നും ദത്തര്‍ കൂട്ടിച്ചേര്‍ത്തു.

 

ഡോ.ധനഞ്ജയ് ദത്തറിന്റെ നേതൃത്വത്തിലുള്ള അല്‍ അദില്‍ ട്രേഡിങ് കമ്പനി 9000ത്തിലധികം ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ യുഎഇയില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിക്കുന്നു. വിവിധ ഗള്‍ഫ് രാജ്യങ്ങളിലായി ഗ്രൂപ്പിന് 43 സൂപ്പര്‍ സ്റ്റോറുകള്‍ ഉണ്ട്. രണ്ട് ആധുനിക സ്‌പൈസ് ഫാക്ടറിയും രണ്ട് പൊടി മില്ലും ഇറക്കുമതി-കയറ്റുമതി കമ്പനിയുമുണ്ട്. യുഎഇ ഭരണാധികാരികള്‍ ബിസിനസ് രംഗത്തെ സംഭാവനകള്‍ കണക്കിലെടുത്ത് മസാല രാജാവ് എന്ന ബഹുമതിയും ധനഞ്ജയ്ക്ക് സമ്മാനിച്ചിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com