ADVERTISEMENT

ദോഹ. കൂടുതൽ പ്രദേശങ്ങളിലേയ്ക്ക് ദോഹ മെട്രോയുടെ മെട്രോ എക്‌സ്പ്രസ് സേവനം വിപുലീകരിക്കുന്നു.നേരത്തെ വെസ്റ്റ് ബേയിൽ മാത്രമായിരുന്ന സൗജന്യ ടാക്‌സി സർവീസ് ഇനി മുതൽ അൽ ഖ്വാസർ, കത്താറ, ലെഗ്താഫിയ, ഖത്തർ സർവകലാശാല മെട്രോ സ്‌റ്റേഷനുകൾ എന്നിവിടങ്ങളിലേക്ക് കൂടി ലഭിക്കുമെന്ന് ഖത്തർ റെയിൽ അറിയിച്ചു.  

മെട്രോ എക്സ്പ്രസ് ആപ്പ് വഴി മാത്രമേ സേവനം ലഭിക്കൂ. ദോഹ മെട്രോ യാത്രക്കാർക്ക് ഏകീകൃത ഗതാഗത സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി 2019 ജൂലൈ മുതൽക്കാണ് മെട്രോ എക്സ്പ്രസ് ടാക്സി സേവനം ആരംഭിച്ചത്.

സ്റ്റേഷനിൽ നിന്ന് ഒരേ സ്ഥലത്തേക്ക് പോകുന്ന ഒന്നിലധികം യാത്രക്കാരെയും വഹിച്ചുകൊണ്ടാണ് സർവീസ് നടത്തുന്നത്. പ്രാഥമിക ഘട്ടത്തിൽ വെസ്റ്റ് ബേ ക്യുഐസി, ഡിഇസിസി (ഒനൈസ 63) സ്റ്റേഷനുകളിലേക്കും തിരിച്ചുമായിരുന്നു സേവനം.

7 പേർക്ക് സുഖമായി യാത്ര ചെയ്യാവുന്ന മെഴ്സിഡസ് വീറ്റോ വാനുകളാണ് മെട്രോ എക്സ്പ്രസ് വാഹന വ്യൂഹത്തിലുള്ളത്. ഖത്തർ റെയിലിൽ റജിസ്റ്റർ ചെയ്തിരിക്കുന്ന ദോഹ മെട്രോ യാത്രക്കാർക്ക് മാത്രമാണ് എക്‌സ്പ്രസിന്റെ സേവനം ലഭിക്കുന്നത്. മെട്രോ സ്റ്റേഷനുകളിലേക്ക് വേഗത്തിലും സൗകര്യപ്രദമായും യാത്രക്കാർ എത്തുക എന്നതാണ് ലക്ഷ്യം.

പുതിയ മെട്രോ ലിങ്ക് സർവീസ്

പേൾ ഖത്തറിനെയും ലെഗ്താഫിയ മെട്രോ സ്‌റ്റേഷനെയും ബന്ധിപ്പിച്ച് പുതിയ മെട്രോ ലിങ്ക് ബസ് സർവീസ് തുടങ്ങി. എം 110 എന്ന ബസ് ആണ് സർവീസ് നടത്തുന്നത്.  ഈ മാസം 1 നാണ് പുതിയ മെട്രോ സ്‌റ്റേഷനായ ലെഗ്താഫിയ പ്രവർത്തനം തുടങ്ങിയത്. 

കത്താറയ്ക്കും ഖത്തർ സർവകലാശാലയ്ക്കും ഇടയിലുള്ള ലെഗ്താഫിയ സ്റ്റേഷൻ ലുസെയ്ൽ ട്രാമിന്റെ ഇന്റർചേഞ്ച് സ്‌റ്റേഷനുകളിലൊന്നാണ്. ശനി മുതൽ ബുധൻ വരെ രാവിലെ 6.00 മുതൽ രാത്രി 11.00 വരെയും വ്യാഴാഴ്ചകളിൽ രാവിലെ 6.00 മുതൽ രാത്രി 12.00 വരെയും വെള്ളിയാഴ്ചകളിൽ  ഉച്ചയ്ക്ക് 14.00 മുതൽ രാത്രി 12.00 വരെയുമാണ് സർവീസ് നടത്തുക. സേവനം സൗജന്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com