ഇനി ‘ചൂടാവാതെ’ കാത്തുനിൽക്കാം; ശീതീകരിച്ച 300 ബസ് സ്റ്റോപ്പുകൾ ഉടൻ
Mail This Article
×
ദോഹ ∙ യാത്രക്കാർക്കായി 300 ശീതീകരിച്ച ബസ് സ്റ്റോപ്പുകൾ നിർമിക്കാൻ ഖത്തർ റെയിൽ തയാറെടുക്കുന്നു. ദോഹ മെട്രോയുടെ ഫീഡർ ബസുകൾ, മെട്രോ ലിങ്ക് ടാക്‌സികൾ എന്നിവയ്ക്ക് മാത്രമല്ല പൊതുഗതാഗത ബസായ കർവ ബസ് യാത്രക്കാർക്കും ഈ ബസ് സ്റ്റോപ്പുകൾ ഉപയോഗിക്കാം.
രാജ്യത്തുടനീളമായുള്ള മെട്രോ സ്‌റ്റേഷനുകൾക്ക് സമീപം 300 പുതിയ ബസ് സ്റ്റോപ്പുകൾ നിർമിക്കാൻ തയാറെടുക്കുന്നതായി കഴിഞ്ഞ ദിവസം ഖത്തർ റെയിൽ അധികൃതർ അറിയിച്ചിരുന്നു. ഇളം ചുവപ്പ് നിറത്തിലുള്ള ടൈലുകൾ പാകിയതാണ് ദോഹ മെട്രോയുടെ ഫീഡർ ബസുകൾക്കും മെട്രോ എക്‌സ്പ്രസ് ടാക്‌സികൾക്കുമായുള്ള ബസ് സ്റ്റോപ്പുകൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.