ADVERTISEMENT

അബുദാബി∙ 10–12 ക്ലാസുകളിലെ കുട്ടികൾക്ക് സ്കൂളിലെത്തി പഠിക്കാൻ അബുദാബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് (അഡെക്) ഉപാധികളോടെ അനുമതി നൽകി. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. കോവിഡ് മാനദണ്ഡം അനുസരിച്ച് സുരക്ഷാ ക്രമീകരണങ്ങളോടെയാണ് സ്കൂളിൽ എത്തേണ്ടത്. താൽപര്യമില്ലാത്തവർക്ക് ഇ–ലേണിങ് തുടരാം.

ഇതേസമയം 6 മുതൽ 9ാം ക്ലാസു വരെയുള്ളവർക്ക് മുഴുസമയ ഇ–ലേണിങ് തുടരും. കെജി മുതൽ 5 വരെയുള്ള കുട്ടികൾക്ക് നിലവിലെ സ്ഥിതി തുടരും. ഈ വിഭാഗത്തിലെ താൽപര്യമുള്ളവർക്ക് സ്കൂളിലെത്തി പഠിക്കാനും അല്ലാത്തവർക്ക് ഇ–ലേണിങ് തുടരാനും നേരത്തെ അനുമതി നൽകിയിരുന്നു.  എങ്കിലും വളരെ കുറച്ചു വിദ്യാർഥികൾ മാത്രമാണ് നേരിട്ട് (ഫെയ്സു ടു ഫെയ്സ്) പഠിക്കാനെത്തുന്നത്.

സൗജന്യ പരിശോധന

സൗജന്യ കോവിഡ് പരിശോധനയ്ക്ക് അബുദാബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പും ആരോഗ്യവകുപ്പും ചേർന്ന് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഓരോ സ്കൂളിലെയും കുട്ടികൾക്ക് വ്യത്യസ്ത ദിവസവും സമയവുമാണ് അനുവദിച്ചിരിക്കുന്നത്. അതതു പ്രദേശത്തെ ഡ്രൈവ് ത്രൂ കേന്ദ്രങ്ങളിലെത്തിയാൽ മതി. ബോർഡ് പരീക്ഷയ്ക്കും ഉന്നത വിദ്യാഭ്യാസത്തിനും തയാറെടുക്കുന്നതിനാലാണ്   മുതിർന്ന ക്ലാസുകളിലെ കുട്ടികൾക്ക് ഉപാധികളോടെ നേരിട്ടെത്തി പഠിക്കാൻ സൗകര്യം ഒരുക്കുന്നതെന്ന് അഡെക് വ്യക്തമാക്കി. ഒക്ടോബർ  മുതൽ സ്കൂളിൽ എത്തിയുള്ള പഠനം പുനരാരംഭിക്കാനിരിക്കെയാണ് തീരുമാനം പുനഃ പരിശോധിച്ചത്. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പരിഷ്കാരമെന്നും ആവശ്യമെങ്കിൽ വീണ്ടും മാറ്റം വരുത്തുമെന്നും സൂചിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com