ADVERTISEMENT

അബുദാബി ∙ ലുലു ഗ്രൂപ്പിന്റെ 195-ാമത് ഹൈപ്പർ മാർക്കറ്റ് അബുദാബി ഖലീഫ സിറ്റിയിലെ ഫോർസാൻ സെൻട്രൽ മാളില്‍ പ്രവർത്തനമാരംഭിച്ചു. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് നടന്ന ചടങ്ങിൽ അബുദാബി സാമ്പത്തിക വികസന വകുപ്പ്  ചെയർമാൻ മുഹമ്മദ് അലി അൽ ഷൊറഫ ഉദ്ഘാടനം നിർവ്വഹിച്ചു.   

അബുദാബി കാർഷിക-ഭക്ഷ്യ സുരക്ഷ വിഭാഗം ഡയറക്ടർ ജനറല്‍ സായിദ് അൽ ബഹ്റി അൽ അമേറി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി,  ലുലു ഗ്രൂപ്പ് സിഇഒ സൈഫി രൂപാവാല, ഇഡി അഷ്റഫ് അലി, സിഒഒ വി.െഎ. സലീം എന്നിവർ സംബന്ധിച്ചു. 160,000 ചതുരശ്രയടി വിസ്തീർണത്തിൽ ന്യൂട്രൽ കളർ ഫിക്സ്ചറുകൾ, സമകാലികമായ ശൈലി, ഏറ്റവും മികച്ച വെളിച്ച സംവിധാനം  തുടങ്ങിയവ സംയോജിപ്പിച്ചാണ് ഹൈപ്പർമാർക്കറ്റ് സജ്ജീകരിച്ചിട്ടുള്ളത്. 

new-lulu-hypermarket-in-abu-dhabi1

കോവിഡ് വെല്ലുവിളികൾ തരണം ചെയ്യും: യൂസഫലി

ഖലീഫ സിറ്റിയിലെയും  പ്രാന്തപ്രദേശങ്ങളായ അൽ ഫലാഹ്, യാസ്  ദ്വീപ്, അൽ റഹാ, മുഹമ്മദ് ബിൻ സായിദ് സിറ്റി എന്നിവിടങ്ങളിലെയും താമസക്കാർക്ക് ഏറ്റവും മികച്ചതും ആധുനികവുമായ രീതിയിലുള്ള ഹൈപ്പർമാർക്കറ്റ് ഒരുക്കിയതിൽ സന്തോഷമുണ്ടെന്ന് എം.എ.യൂസഫലി പറഞ്ഞു. കോവിഡ് കാലത്തെ വെല്ലുവുളികൾ രാജ്യത്തെ ഭരണാധികാരികളുടെ നേതൃത്വത്തിലുള്ള ദീർഘവീക്ഷണത്തോടെയുള്ള നടപടികളിലൂടെ തരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 

new-lulu-hypermarket-in-abu-dhabi

വാണിജ്യ വ്യവസായ മേഖലകളിൽ കൂടുതൽ ഉണർവ് പ്രകടമാണ്. ഭരണനേതൃത്വത്തിന്റെ യഥാസമയമുള്ള  ഇടപെടലുകൾ ഭക്ഷ്യവസ്തുക്കൾ യഥേഷ്ടം രാജ്യത്ത് ലഭ്യമാക്കാൻ സഹായിച്ചുണ്ട്. കോവിഡ്  സാഹചര്യത്തിലും കൂടുതൽ ഹൈപർമാർക്കറ്റുകൾ ആരംഭിക്കുന്നതിനുള്ള പദ്ധതിയാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. 

new-lulu-hypermarket-in-abu-dhabi2

കഴിഞ്ഞ ജൂൺ മുതൽ ഒക്ടോബർ വരെ ഏഴ് ഹൈപ്പർമാർക്കറ്റുകൾ ലുലു വിവിധ രാജ്യങ്ങളിൽ തുറന്നു. 2021, മാർച്ച് ആകുമ്പോഴേക്കും ഹൈപ്പർ മാർക്കറ്റുകളുടെ എണ്ണം 200 ആകും. കൂടാതെ ഇ–കൊമേഴ്സ് പ്രവർത്തനം കൂടുതൽ വിപുലീകരിക്കുന്നതിനായി അബുദാബി ഐക്കാഡ് സിറ്റിയിൽ ഫുൾഫിൽമെന്റ് സെന്ററിന്റെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. യുഎഇ യിൽ മാത്രം അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇരുപതിലധികം ഹൈപ്പർമാർക്കറ്റുകളാണ് ആരംഭിക്കുന്നതെന്നും യൂസഫലി കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com