ADVERTISEMENT

ദുബായ് ∙ കഴിഞ്ഞ 10 മാസത്തിനകം ‘പൊലീസ് െഎ’ ആപ്പിലൂടെ സ്വീകരിച്ചത് 17,960 റിപ്പോർട്ടുകൾ. ഇടപാടുകൾ പൂർത്തിയാക്കാനും റിപ്പോർട്ടുകൾ സമർപ്പിക്കാനുമടക്കം വിവിധ സേവനങ്ങൾക്കായാണ് ആളുകൾ ആപ്പിനെ ആശ്രയിച്ചതെന്ന് ദുബായ് പൊലീസ് ആർടിഫിഷ്യൽ ഇന്റലിജൻസ് ജനറൽ വിഭാഗം  പ്രതിനിധി ബ്രി.ഖാലിദ് നാസർ അൽ റസൂഖി പറഞ്ഞു.

സുരക്ഷാപാലനം, കുറ്റകൃത്യങ്ങൾ കുറയ്ക്കൽ എന്നിവയാണ് ആപ്പിന്റെ പ്രധാന ഉദ്ദേശ്യം. കൂടാതെ, മറ്റുള്ളവരെ ശല്യപ്പെടുത്തൽ, മദ്യം, ലഹരിമരുന്ന് കടത്ത്, സംശയകരമായ നിലയിൽ വാഹനമോ ആളുകളെയോ കണ്ടെത്തുക, നശീകരണസ്വഭാവം എന്നിവ റിപോർട്ട് ചെയ്യൽ പ്രോത്സാഹിപ്പിക്കുക കൂടി പൊലീസ് ഐയുടെ ലക്ഷ്യമാണ്.

ഉപയോക്താക്കൾക്ക് വിഡിയോ, ചിത്രങ്ങൾ, ശബ്ദ സന്ദേശം എന്നിവ റിപ്പോർട്ടിനൊപ്പം ആപ്പിലൂടെ സമർപ്പിക്കാം. കൂടാതെ, തങ്ങളുടെ ലൊക്കേഷൻ പങ്കിടാനുമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com