ADVERTISEMENT

ദോഹ ∙  മഴക്കാലത്തെ നേരിടാനുള്ള തയാറെടുപ്പുകൾ സുസജ്ജം.  സ്‌കൂളുകൾ, സർക്കാർ സ്ഥാപനങ്ങൾ, പ്രധാന റോഡുകൾ എന്നിവിടങ്ങളിൽ നിന്ന് മഴവെള്ളം നീക്കുന്നതിനാണ് ഇത്തവണ മുൻഗണന നൽകിയിരിക്കുന്നത്. 

മഴവെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള എല്ലാ പ്രദേശങ്ങളിലും പഠനം നടത്തിയ ശേഷമാണ് മുൻഗണനാ സ്ഥലങ്ങൾ നിശ്ചയിച്ചതെന്ന് നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിലെ മെക്കാനിക്കൽ എക്യുപ്‌മെന്റ് വകുപ്പ് അസി. ഡയറക്ടർ മർസൂഖ് അൽ മിസെയ്ഫർ വിശദീകരിച്ചു.

മഴവെള്ളം നീക്കലിനായി മന്ത്രാലയത്തിന്റെ പുതിയ ഏകീകൃത പ്രവർത്തന കേന്ദ്രത്തെ  184 ൽ വിളിക്കാം. മഴക്കാലത്തെ നേരിടാൻ സംയുക്ത മഴവെള്ള അടിയന്തര കമ്മിറ്റി ജൂൺ, ജൂലൈ മാസങ്ങളിൽ തന്നെ തയാറെടുപ്പുകൾ ആരംഭിച്ചിരുന്നു. കഴിഞ്ഞ മഴക്കാലത്തെ പ്രശ്‌നങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്.

എല്ലാ മഴവെള്ള ടാങ്കുകളുടെയും പമ്പുകളുടെയും പ്രവർത്തനക്ഷമത ഉറപ്പാക്കുകയും മഴവെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പരിഹാര മാർഗങ്ങൾ നടപ്പാക്കുകയും ചെയ്തു. റോഡുകളിലെ 'ബ്ലാക്ക് പോയിന്റു'കൾ കണ്ടെത്തും. ദിവസേന ബ്ലാക്ക് പോയിന്റുകളിൽ നിന്ന് വെള്ളം നീക്കാൻ പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. ഇതിന് വാഹനങ്ങളും ഉപകരണങ്ങളുമെല്ലാം തയാറാണ്.  

തൊഴിലിടങ്ങളിലെ വെള്ളക്കെട്ടുകൾക്ക് തടയിടാൻ നിർമാണ കമ്പനികളുമായി കമ്മിറ്റി സഹകരിക്കുന്നുണ്ട്. രാജ്യത്തുടനീളമായുള്ള മഴവെള്ള ഡ്രെയിനേജ് ശൃംഖലയുടെ നവീകരണ, അറ്റകുറ്റപ്പണികൾ പൊതുമരാമത്ത് വകുപ്പും പൂർത്തിയാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com