ADVERTISEMENT

റിയാദ് ∙ സൗദിയിലെ പല പ്രദേശങ്ങളിലും താപനില പൂജ്യം ഡിഗ്രിയിലേയ്ക്ക് അടുക്കുന്നതായി കാലാവസ്ഥാ നിരീക്ഷകർ. വടക്കൻ പ്രദേശങ്ങളിലാണ് കൂടുതൽ തണുപ്പ് അനുഭവപ്പെടുന്നത്. ഇവിടങ്ങളിൽ ഏറ്റവും കുറഞ്ഞ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിലേക്ക് അടുക്കുന്നു. അതേസമയം ചെങ്കടൽ പ്രദേശങ്ങളിലെ ചിലയിടങ്ങളിൽ കനത്ത മഴക്കും സാധ്യതയെന്ന് മുന്നറിയിപ്പ്. ചെങ്കടലിന്റെ തീരപ്രദേശങ്ങളിൽ, പ്രത്യേകിച്ച് രാവിലെയും വൈകുന്നേരവും അസ്ഥിരമായ കാലാവസ്ഥ രൂക്ഷമാകും. 

rain-saudi

രാജ്യത്തിന്റെ വടക്ക് ഭാഗത്ത് നല്ല തണുപ്പും മധ്യ പ്രദേശങ്ങളിൽ കുറഞ്ഞ തണുപ്പും തുടരും. അതേസമയം, ചെങ്കടലിന്റെ തീരങ്ങളിലെയും അസീർ, ജിസാൻ, അൽ ബഹ എന്നിവിടങ്ങളിൽ നേരിയ ചൂടുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. ചെങ്കടൽ തീരങ്ങളായ മക്കയിലും മദീനയിലും ചില സമയങ്ങളിൽ കനത്ത ഇടിമിന്നലിന് സാധ്യതയുണ്ട്. ഇത് ജിദ്ദയിലേക്കും പരിസരങ്ങളിലേക്കും വ്യാപിക്കാനും ഇടയുണ്ട്. 

saudi-rain

മദീന, ഹായിൽ, അൽ ഖസീം, റിയാദിന്റെ വടക്ക്, പടിഞ്ഞാറ് ഭാഗങ്ങൾ, ഹഫർ അൽ ബാത്തിൻ, വടക്ക് അതിർത്തി ഭാഗങ്ങൾ എന്നിവിടങ്ങളിലും മഴ പ്രതീക്ഷിക്കുന്നു. മിതമായ കാറ്റും വീശാനിടയുണ്ടെന്ന് അധികൃതർ അറിയിച്ചു. തെക്ക് കിഴക്ക് ഭാഗങ്ങളിൽ പൊടികാറ്റിനു സാധ്യതയുണ്ട്. കാറ്റ് പൊതുവെ തെക്ക് കിഴക്ക് മിതമായ വേഗതയിലും മറ്റ് ദിശകളിൽ നേരിയ വേഗത അനുഭവപ്പെടുന്നതായിട്ടുമാണ് നിരീക്ഷകർ അറിയിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com