ADVERTISEMENT

അബുദാബി∙ ദിവസത്തേക്കോ മണിക്കൂറിനോ മാത്രമായി വീട്ടുജോലിക്കാരെ നൽകുന്ന സേവനം മാനവശേഷി സ്വദേശിവൽകരണ മന്ത്രാലയം തടഞ്ഞു. കോവിഡ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണു നടപടി. കുറഞ്ഞത് ഒരാഴ്ചത്തെ സേവനത്തിനു വീട്ടുജോലിക്കാരെ എടുക്കാം. ഇതിനിടയിൽ മറ്റു സ്ഥലങ്ങളിൽ ജോലിക്കു വിടാൻ പാടില്ലെന്നും നിബന്ധനയുണ്ട്.

സേവനത്തിന് എത്തിക്കുന്നതിനു മുൻപ് വീട്ടുജോലിക്കാർക്കു പിസിആർ ടെസ്റ്റും നിർബന്ധമാക്കി. സ്വകാര്യ റിക്രൂട്ടിങ് സ്ഥാപനങ്ങൾ നിർത്തലാക്കി യുഎഇയിൽ ഗാർഹിക ജോലിക്കാരുടെ നിയമനം  പൂർണമായും തദ്ബീർ കേന്ദ്രങ്ങൾ വഴിയാക്കിയിരുന്നു. ഇവിടുന്നാണ് ഹ്രസ്വ, ദീർഘകാല കരാറിൽ തൊഴിലാളികളെ വീട്ടുജോലിക്കായി നൽകുന്നത്. ഓരോ തൊഴിലാളിയുടെയും വൈദഗ്ധ്യവും തൊഴിൽ പരിചയവും അറിയാവുന്ന ഭാഷകളും വിശദീകരിച്ച് ദൃശ്യം സഹിതം തദ്ബീർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇവിടുന്ന് ഇഷ്ടമുള്ള വീട്ടുവേലക്കാരെ തിരഞ്ഞെടുക്കാം. 3 വർഷം മുൻപ് ആരംഭിച്ച തദ്ബീർ റിക്രൂട്ടിങ് സെന്ററിനു കീഴിൽ നിലവിൽ യുഎഇയിൽ 54 ശാഖകളുണ്ട്. ഈ മാസം മുതലാണ് വീട്ടുജോലിക്കാരുടെ നിയമനം പൂർണമായും തദ്ബീറിനു കീഴിലാക്കിയത്.വീട്ടുജോലിക്കാരുടെയും തൊഴിലുടമകളുടെയും അവകാശം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. തദ്ബീർ വഴിയുള്ള റിക്രൂട്ടിങിൽ കൃത്യമായ ശമ്പളവും മാന്യമായ തൊഴിലും തൊഴിലുടമയ്ക്ക് മികച്ച സേവനവും ഉറപ്പാക്കുമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com