ADVERTISEMENT

മക്ക∙ റമസാൻ സമാഗതമായതോടെ വിശുദ്ധ കഅബാ മന്ദിരത്തെ പുതപ്പിച്ച  കിസ്‌വയിൽ (പുടവ) അറ്റകുറ്റപണികൾ ആരംഭിച്ചു. അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ദൗത്യത്തിന് കിങ്  അബ്ദുൽ അസീസ് കിസ്‌വ കോംപ്ലക്സ്, ഹറം എക്സിബിഷൻ, മ്യൂസിയം എന്നിവക്ക് കീഴിലെ വിദഗ്‌ധരായ 14 സ്വദേശി തൊഴിലാളികളാണു നേതൃത്വം നൽകുന്നത്. പതിവ് അറ്റകുറ്റ പണികളാണു നിർവഹിക്കുന്നതെങ്കിലും സാങ്കേതികമായി മികവ് ആവശ്യമുള്ള പ്രവർത്തിയുടെ  ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിന് ഒരു മേൽനോട്ട ഉദ്യോഗസ്ഥനും കൂടെയുണ്ടാകും. കൂടാതെ കൊറോണക്കാലത്തെ പ്രത്യേക സുരക്ഷ കണക്കിലെടുത്ത് ആരോഗ്യ വിഭാഗത്തിൽ നിന്നുള്ള ഉദ്യോഗസ്ഥരും കിസ്‌വ അറ്റകുറ്റ പണിയുടെ നിരീക്ഷണത്തിൽ പങ്കാളികളാകുമെന്ന് കഅബ മെയിന്റനൻസ് വിഭാഗം ഡയറക്‌ടർ ഫഹദ് അൽ ജബ്‌രി പറഞ്ഞു.

kaabba

 

കഅബയുടെ നാലു ഭാഗത്തു നിന്നും വിരി അഴിച്ച് മാറ്റിയാണ് അവ വീണ്ടും സ്ഥാപിക്കുകയാണ് ആദ്യ ദൗത്യം. ശേഷം ശാദിർവാനിലെ (കഅബക്ക് നാലുപുറവുമുള്ള തിട്ട്) 41 സ്വർണ വളയങ്ങൾ വൃത്തിയാക്കും. ഈ വാളയങ്ങളിലേക്കാണ് വിവിധ വശങ്ങളിൽ നിന്ന് കിസ്‌വ വലിച്ചു കെട്ടുക. പിന്നീട് ഹജറുൽ അസ്‌വദ്, അതിന് ചുറ്റുമുള്ള വെള്ളി പൂശിയ ചട്ടക്കൂട്, റുക്‌നു യമാനി എന്നിവ കൈകൊണ്ട് പ്രത്യേകം വൃത്തിയാക്കി പുനഃസ്ഥാപിക്കും. അറ്റകുറ്റ പണികൾ പൂർത്തിയായ ശേഷം കഅബയിലെയും കിസ്‌വയിലെയും  പൊടിപടലങ്ങളും മാലിന്യങ്ങളും നീക്കം ചെയ്യും. വിരിയിലെ കേടുപാടുകൾ 30 വർഷത്തെ പ്രവൃത്തി പരിചയമുള്ള വിദഗ്ധരായ തൊഴിലാളികൾ അപ്പപ്പോൾ തീർത്ത് പോകുമെന്നും അൽ ജബ്‌രി വിശദീകരിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രതലങ്ങൾ അണുവിമുക്തമാക്കിയും ദൗത്യത്തിനിടയിൽ അകലം പാലിച്ചുമായിരിക്കും അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന ദൗത്യം പൂർത്തീകരിക്കുക എന്നും അദ്ദേഹം പറഞ്ഞു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com