ADVERTISEMENT

ദോഹ∙ ദുഹെയ്‌ലിലെ രാത്രി വിപണി വീണ്ടും സജീവമായി. കോവിഡ് നിയന്ത്രണങ്ങൾക്ക് നടുവിലും ദുഹെയ്ൽ രാത്രി മാർക്കറ്റ് വീണ്ടും തുറന്നത് പ്രവാസികളും സ്വദേശികളും ഉൾപ്പെടെയുള്ളവർക്ക് രാത്രികാല ഷോപ്പിങ്ങിനും ഭക്ഷണം വാങ്ങുന്നതിനുമെല്ലാം സഹായകമാണ്.  അബ്ദുള്ള ബിൻ ഖലീഫ സ്റ്റേഡിയത്തിന് മുൻപിലെ രാത്രി വിപണിയിൽ കഫേകൾ, കോഫി ഷോപ്പുകൾ, റസ്റ്ററന്റുകൾ എന്നിവയെല്ലാം കർശന കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് തുറന്നു പ്രവർത്തിക്കുന്നത്. നിശ്ചിത ഇടവേളകളിൽ എല്ലായിടങ്ങളും അണുവിമുക്തമാക്കുന്നുമുണ്ട്.

വാഹനങ്ങളിൽ ഇരുന്നു തന്നെ ഓർഡർ നൽകാം. കടകളിലെ ജീവനക്കാർ വാഹനത്തിനടുത്തെത്തി ഓർഡർ സ്വീകരിക്കും. കാത്തിരിക്കാൻ സമയമില്ലെങ്കിൽ ടെലിഫോണിൽ നേരത്തെ ഓർഡർ നൽകിയ ശേഷം എത്തിയാലും മതി.  ഫെയ്‌സ് മാസ്‌ക് നിർബന്ധം.

ഉച്ചയ്ക്ക് ശേഷം 3.00 മുതൽ പുലർച്ചെ 3.00 വരെയാണ് രാത്രി മാർക്കറ്റിന്റെ പ്രവർത്തനം. രാത്രി 9.00 മുതൽ അർധരാത്രി വരെ വിപണിയിൽ  തിരക്കാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com