ADVERTISEMENT

മസ്കത്ത് ∙ പ്രധാന തസ്തികകളിലടക്കം സ്വദേശികളെ നിയമിക്കാനുള്ള നടപടികൾ വേഗത്തിലാക്കി ഒമാൻ. വിവിധ സർക്കാർ വകുപ്പുകളിലേക്കുള്ള പരീക്ഷകൾക്കു തുടക്കം കുറിച്ചു. ഭരണനിർവഹണ കാര്യാലയങ്ങളിൽ 1,000ൽ ഏറെ  സ്വദേശികളെ ഉടൻ നിയമിക്കും. 2024 ആകുമ്പോഴേയ്ക്കും 35% സ്വദേശിവൽക്കരണത്തിനാണ് നീക്കം.

സ്വകാര്യ ആരോഗ്യമേഖലയിൽ കൂടുതൽ സ്വദേശികളെ നിയമിക്കാനുള്ള  'ബാദിർ' ക്യാംപെയ്ന്റെ ആദ്യഘട്ടമായി  228 പേർ ജോലിയിൽ പ്രവേശിച്ചു. 185 നഴ്സുമാർക്കും 43 ഡന്റിസ്റ്റുകൾക്കുമാണു നിയമനം. ആരോഗ്യ മന്ത്രാലയത്തിന്റെ ഹെൽത്ത് ലൈസൻസ് നേടി, സർക്കാർ ആശുപത്രികളിൽ 3 മാസം പരിശീലനം പൂർത്തിയാക്കിയാണ് സ്വദേശികൾ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളിൽ ജോലിക്കെത്തുന്നത്.

ഇവർക്കു തൊഴിൽ മന്ത്രാലയം സാമ്പത്തിക സഹായം നൽകും. ഭിന്നശേഷിക്കാർക്കും സാമൂഹിക സുരക്ഷ ആവശ്യമുള്ള കുടുംബത്തിലെ കുട്ടികൾക്കും തൊഴിൽ ഉറപ്പാക്കും. ഫിനാൻസ്, അക്കൌണ്ടിങ്, മാനേജ്മെന്റ്, ഡ്രൈവർ തസ്തികകളിൽ ജനുവരി മുതൽ സ്വദേശികൾക്കു മാത്രമാണ് നിയമനം. മലയാളികളടക്കം ആയിരക്കണക്കിനു പ്രവാസികളെ ഇതു ബാധിച്ചു. ഹോം ഡെലിവറിയടക്കം നൂറിലേറെ തസ്തികകളിലെ  വീസ നിരോധനത്തിനു പുറമേയാണിത്. പല മേഖലകളിലെയും ഡ്രൈവർ തസ്തികകളിൽ നിന്നു പ്രവാസികളെ ഒഴിവാക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com