ADVERTISEMENT

ദുബായ്∙ ഗ്ലോബൽ വില്ലേജിൽ 22000 ചുവടുകൾ നടന്ന് സമ്മാനം നേടാൻ അവസരം. ഒസാകാ സ്റ്റെപ്പ് ചാലഞ്ചിൽ പങ്കെടുക്കാൻ ഫെബ്രുവരി 9 വരെ അവസരമുണ്ട്. ഒറ്റ ദിവസം അർധരാത്രിക്കു മുൻപ് ഗ്ലോബൽ വില്ലേജിൽ 22000 ചുവടുകൾ വയ്ക്കണമെന്നാണ് നിർദ്ദേശം.

 

ഗ്ലോബൽ വില്ലേജ് ആപ് തുറന്ന് സ്റ്റെപ് ചാലഞ്ച് വിത് ഒസാക എന്നത് ഓണാക്കി ഗ്ലോബൽ വില്ലേജിലൂടെ നടന്നാൽ മതി. ചാലഞ്ച് പൂർത്തിയാക്കുന്നവർക്ക് ഗെസ്റ്റ് കെയർ സെന്ററിൽ എത്തി സമ്മാനം നേടാം.

 

കാർണിവൽ റൈഡുകളിലേക്ക് പ്രവേശനം ഉൾപ്പടെയുള്ള സമ്മാനങ്ങളാണ് ലഭിക്കുക. 10,000 പേർക്ക് സമ്മാനങ്ങൾ നൽകുമെന്ന് അധികൃതർ അറിയിച്ചു. വിവരങ്ങൾക്ക്. www.globalvillage.ae

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com