ADVERTISEMENT

അജ്മാൻ∙ റമസാൻ കാലത്ത് അജ്മാനിൽ മണിക്കൂറിൽ 60 കിലോമീറ്ററിൽ കൂടുതൽ വേഗത്തിൽ വാഹനമോടിക്കുന്നവർക്കു 1,500 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയന്റുകളും ലഭിക്കും. വാഹനങ്ങൾ 15 ദിവസത്തേക്ക് പിടിച്ചെടുക്കുമെന്നും അജ്മാൻ പൊലീസ് മുന്നറിയിപ്പ് നൽകി.

ഇഫ്താറിനും തറാവീഹ് നമസ്കാരത്തിനും മുൻപുള്ള അമിതവേഗമാണ് വാഹനാപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന്. റാസൽഖൈമ ട്രാഫിക് വിഭാഗം കണക്കനുസരിച്ച് അപകടങ്ങളുടെ പ്രാഥമിക കാരണം അമിതവേഗവും ട്രാഫിക് നിയമങ്ങൾ പാലിക്കാത്തതും ഇഫ്താർ സമയത്തിന് മുൻപു ചുവന്ന ലൈറ്റ് മറികടക്കുന്നതുമാണ്. 

 ഗതാഗത നിയമങ്ങളും ചട്ടങ്ങളും കർശനമായി പാലിക്കണമെന്ന് ദുബായ് പൊലീസും ആവശ്യപ്പെട്ടു. പ്രത്യേകിച്ച് റമസാന്റെ ശേഷിക്കുന്ന ദിവസങ്ങളിൽ കൂടുതൽ സംയമനം പാലിച്ച് വാഹനമോടിക്കണമെന്ന് അഭ്യർഥിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com