അബുദാബിയിൽ പുതിയ വെളിച്ച സംവിധാനം; മോശം കാലാവസ്ഥയിലും ഇനി റൺവേ തെളിഞ്ഞുകാണാം
Mail This Article
അബുദാബി∙ ദൂരക്കാഴ്ച കുറഞ്ഞാലും വിമാനം ഇറങ്ങാനും പുറപ്പെടാനും സാധിക്കുന്ന പുതിയ റൺവേ ലൈറ്റിങ് സംവിധാനം അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ സജ്ജമാക്കി.
ഇനി മഴയിലും മഞ്ഞിലും പൊടിക്കാറ്റിലും അബുദാബിയിൽ വിമാന സർവീസ് തടസ്സപ്പെടില്ല. പ്രത്യേക ലൈറ്റിന്റെ പ്രകാശത്തിൽ ഏതു കാലാവസ്ഥയിലും റൺവേ തെളിഞ്ഞു കാണുകയും വിമാനം ഇറക്കാനും പുറപ്പെടാനും സാധിക്കും.
നവീന സംവിധാനം നടപ്പാക്കുന്ന മധ്യപൂർവദേശത്തെ ആദ്യ വിമാനത്താവളമാണ് അബുദാബി. പൈലറ്റുമാർക്ക് റൺവേ എളുപ്പം തിരിച്ചറിയാനും എയർഫീൽഡിലെ തടസ്സങ്ങൾ ഒഴിവാക്കാനും ഇതുമൂലം സാധിക്കും.
ദൂരക്കാഴ്ച കുറയുന്ന സന്ദർഭങ്ങളിൽ കാലാവസ്ഥ തെളിയുംവരെ ഇനി വിമാനങ്ങൾക്കു കാത്തിരിക്കേണ്ടിവരില്ല. ഈ സമയങ്ങളിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ചുവിടുന്നതും ഒഴിവാക്കാം. ഇതിലൂടെ വിമാന കമ്പനികളുടെ ചെലവും കുറയ്ക്കാം.