ADVERTISEMENT

ദുബായ് ∙ ഈ വർഷത്തെ ദുബായ് കെഎംസിസി സാഹിത്യ അവാർഡ് എഴുത്തുകാരൻ പി.സുരേന്ദ്രന്. ഇൗ മാസം 12ന് ദുബായ് അൽ നാസർ ലിഷർലാൻഡിൽ നടക്കുന്ന ദുബായ് കെഎംസിസി ഇഷ്‌ക്കേ ഇമാറാത്ത് ഈദ് പരിപാടിയിൽ അവാർഡ് സമ്മാനിക്കുമെന്നു സംഘാടക സമിതി അറിയിച്ചു. 

 

കഥകൃത്ത്, നോവലിസ്റ്റ്, അധ്യാപകൻ, നിരൂപകൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന സുരേന്ദ്രന്, നേരത്തെ ഒട്ടേറെ അവാർഡുകൾ നേടിയിട്ടുണ്ട്. കുമാരനെല്ലൂർ ഗവ ഹയർ സെക്കൻഡറി അധ്യാപകനായിരുന്നു. മഞ്ചേരി പാപ്പിനിപ്പാറ കുമാരൻ നായർ സരോജിനി അമ്മ ദമ്പതികളുടെ മകനാണ്. മലപ്പുറം ജില്ലയിലെ വട്ടംകുളത്ത് ‘പ്രാർഥന’യിൽ താമസം. ഭാര്യ: സുജാത, മക്കൾ: ജയദേവൻ, നിഖില ചന്ദ്രൻ. 

 

ഡോ. എം.കെ. മുനീർ എംഎൽഎ, മധ്യമപ്രവർത്തക്കാരായ ടി.പി. ചെറൂപ്പ, ജലീൽ പട്ടാമ്പി എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് സുരേന്ദ്രനെ അവാർഡിനായി തിരഞ്ഞെടുത്തത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com