ഒമാനില്‍ 214 വിദ്യാര്‍ഥികള്‍ നീറ്റ് പരീക്ഷ എഴുതും
Mail This Article
മസ്‌കത്ത് ∙ ഒമാനില്‍ ഇന്ത്യന്‍ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രല്‍സ് ടെസ്റ്റ് (നീറ്റ്) പരീക്ഷ എഴുതുന്നത് 214 വിദ്യാര്‍ഥികള്‍. മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂളാണ് പരീക്ഷ കേന്ദ്രം. ഒമാന്‍ സമയം ഉച്ചക്ക് 12.30ന് പരീക്ഷ ആരംഭിക്കും. മൂന്നു മണിക്കൂര്‍ 20 മിനുട്ടാണ് പരീക്ഷാ സമയമെന്നും മസ്‌കത്ത് ഇന്ത്യന്‍ എംബസി അറിയിച്ചു.
12 മണിക്ക് മുമ്പായി പരീക്ഷ കേന്ദ്രത്തില്‍ വിദ്യാര്‍ഥികള്‍ റിപ്പോര്‍ട്ട് ചെയ്യണം. രാവിലെ 9.30 മുതല്‍ കേന്ദ്രത്തിലേക്ക് പ്രവേശനം അനുവദിക്കും. 12 മണിക്ക് ശേഷം എത്തുന്നവരെ പ്രവേശിപ്പിക്കില്ല. സെന്റര്‍ കോഡ്: NTA-EC-o-17749 (991101). പരീക്ഷ സെന്ററുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് principal@ismoman.com എന്ന ഐഡിയില്‍ ബന്ധപ്പെടാവുന്നതാണ്. ഒമാനില്‍ ആദ്യമായാണ് നീറ്റ് പരീക്ഷ നടക്കുന്നത്.