ADVERTISEMENT

അബുദാബി∙ കാർബൺ അളവ് കുറഞ്ഞ ഇന്ധനം ഉൽപാദിപ്പിക്കാനുള്ള പദ്ധതികൾക്ക് അബുദാബി നാഷനൽ ഓയിൽ കമ്പനി (അഡ്നോക്) കരാർ നൽകി. 2030 ആകുമ്പോഴേക്കും യുഎഇയുടെ മുഴുവൻ ഇന്ധന ആവശ്യങ്ങളും നിറവേറ്റാവുന്ന നിലയിലേക്ക് ലോ കാർബൺ ഓയിൽ ഉൽപാദനം എത്തിക്കുകയാണ് ലക്ഷ്യം.

പരമ്പരാഗത പെട്രോളിയം ഉൽപന്നങ്ങൾക്കു ബദലാണ് ലോ കാർബൺ ഓയിൽ. ഉയർന്ന അളവിൽ കാർബൺ പുറന്തള്ളുന്ന പെട്രോളിയം ഉൽപ്പന്നങ്ങളെ ഭാവിയുടെ ഇന്ധനമായി പരിഗണിക്കുന്നില്ല. ഈ സാഹചര്യത്തിൽ ബദൽ ഇന്ധനം ഉൽപാദിപ്പിച്ച് ഊർജ വിപണിയിലെ മേൽക്കൈ രാജ്യത്തിനു നേടാം. 1.44 ലക്ഷം കോടി രൂപയ്ക്കാണ് 5 കമ്പനികൾക്ക് എണ്ണ ഖനന കരാർ നൽകിയിരിക്കുന്നത്. ഈ തുകയുടെ 75 ശതമാനവും എണ്ണ വിൽപനയിലൂടെ യുഎഇയുടെ വരുമാനമായി തിരികെ ലഭിക്കും.

ആയിരത്തിലേറെ കിണറുകളാണ് കുഴിക്കുക. കരയിലും കടലിലും കിണർ കുഴിക്കും. 2030 ആകുമ്പോഴേക്കും ദിവസം 50 ലക്ഷം ബാരൽ എണ്ണ ഉൽപാദിപ്പിക്കുകയാണ് ലക്ഷ്യം. കുറഞ്ഞ ചെലവിൽ ഇന്ധനം ഉൽപാദിപ്പിക്കുകയും കാർബൺ പുറന്തള്ളൽ ഇല്ലാതാക്കുകയും ചെയ്യുന്നതോടെ ലോ കാർബൺ ഓയിൽ രംഗത്ത് നേതൃ സ്ഥാനവും അഡ്നോക് പ്രതീക്ഷിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com