ADVERTISEMENT

ഷാര്‍ജ ∙ മാപ്പിള മുസ്‍ലിം ചരിത്ര പൈതൃകവും അറബ് പൈതൃകവും കൈകോര്‍ക്കുന്ന പദ്ധതികള്‍ സഹകരിച്ചു നടപ്പിലാക്കേണ്ടത് അനിവാര്യമാണെന്ന് ഷാര്‍ജ ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ ഹെറിറ്റേജ് ചെയര്‍മാന്‍ ഡോ.അബ്ദുല്‍ അസീസ് അബ്ദുര്‍റഹ്മാന്‍ അല്‍മുസല്ലം പറഞ്ഞു. കാലിക്കറ്റ് സര്‍വ്വകലാശാലയിലെ സി.എച്ച്. മുഹമ്മദ് കോയ ചെയര്‍ഫോര്‍ ഡവലപിങ് സൊസൈറ്റീസിന്റെ അനുമോദനപത്രം ഏറ്റുവാങ്ങിയ ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

സി.എച്ച്. മുഹമ്മദ് കോയ ചെയറുമായി ചേര്‍ന്ന് പൈതൃക സംരക്ഷണവും രേഖപ്പെടുത്തലും സംബന്ധിച്ച ശാസ്ത്രീയ അറിവുപകരുന്ന അറബികിലും ഇംഗ്ലീഷിലുമുള്ള പരിശീലന കോഴ്‌സുകള്‍ ആലോചനയിലിരിക്കുന്നു. അറബിക് ഭാഷ സംഭാവന ചെയ്ത ധാരാളം വാക്കുകളും പ്രയോഗങ്ങളും ലോക ഭാഷകളിലുണ്ട്. അറബിക്കിലേയ്ക്കും പല ഭാഷകളില്‍ നിന്നും വാക്കുകൾ സ്വീകരിച്ചിട്ടുമുണ്ട്. മാപ്പിള മുസ്‍ലിം പൈതൃകത്തിന്റെ ഭാഗമായ ആകര്‍ഷകമായ ഭാഷയാണ് അറബി -മലയാളം. ഈ ഭാഷയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഷാര്‍ജ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെരിറ്റേജിന് പ്രത്യേക താത്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സി.എച്ച്. മുഹമ്മദ് കോയ ചെയര്‍ഫോര്‍ ഡവലപിങ് സൊസൈറ്റീസിന്റെ ഡോണര്‍ ഓര്‍ഗനൈസേഷനായ ഗ്രെയിസ് എഡ്യുക്കേഷനല്‍ അസോസിയേഷന്‍ അസോസിയേറ്റ് അംഗവും മാധ്യമപ്രവർത്തകനുമായ അഷ്റഫ് തൂണേരി അനുമോദന പത്രം കൈമാറി. എസ്ഐഎച്ച് ഇന്‍ര്‍നാഷനല്‍ റിലേഷന്‍സ് ഉപമേധാവി ഈമാന്‍ മുസ്തഫ അബൂഹസനൈന്‍, ചെയര്‍മാന്‍ ഓഫീസ് പ്രത്യേക പ്രതിനിധി മഹാ അല്‍ഷെരീഫ് തുടങ്ങിയവര്‍ സംബന്ധിച്ചു. ഔദ്യോഗിക സന്ദര്‍ശനാര്‍ഥം അടുത്തിടെ ഇന്ത്യയിലെത്തിയ ഡോ. അബ്ദുല്‍അസീസ് അല്‍മുസല്ലം കാലിക്കറ്റ് സര്‍വ്വകലാശാലയിലെ സി.എച്ച്. മുഹമ്മദ് കോയ ചെയറിലെത്തി 400 വര്‍ഷങ്ങള്‍ പഴക്കമുള്ള മാപ്പിള- മുസ്‍ലിം പൈതൃക രേഖകള്‍ പരിശോധിച്ച് സംതൃപ്തി രേഖപ്പെടുത്തിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com