ADVERTISEMENT

ദുബായ് ∙ മലയാളി ഫൈറ്ററും പാക്കിസ്ഥാൻ ഫൈറ്ററും നേര്‍ക്കുനേർ വരുന്നതടക്കം ലോകത്തെ മികച്ച താരങ്ങൾ അണിനിരക്കുന്ന ആദ്യത്തെ ബികെകെ കിക്ക് ബോക്സിങ് ചാംപ്യൻഷിപ്പ് ശനിയാഴ്ച (8) രാവിലെ മുതൽ ദുബായ് ഉൗദ്മെത്ഹയിലെ അൽ നാസർ ക്ലബിലെ റാഷിദ് ബിൻ ഹംദാൻ ഹാളിൽ നടക്കും. തൃശൂർ സ്വദേശി മുഹമ്മദ് ഷുഹൈബ്, പാക്കിസ്ഥാൻ സ്വദേശി ഷക്കീൽ അബ്ദുല്ല എന്നിവര്‍ തമ്മിലുള്ള പോരാട്ടമാണ് ചാംപ്യൻഷിപ്പിൽ ഇന്ത്യൻ പ്രവാസികളുടെ ഏറ്റവും വലിയ ആകർഷണം. 

ലോക ചാംപ്യന്മാരായ സ്പെയിനിന്റെ റൂബൻ ലീയും തുർക്കിയുടെ സെർദാർ ഇറോഗ്ലുവും തമ്മിലുള്ള മത്സരം (90 കിലോഗ്രാം ഇനത്തിൽ) ഉൾപ്പെടെ 20 ലോക നിലവാരത്തിലുള്ള ഫൈറ്റർമാർ പങ്കെടുക്കുന്ന പോരാട്ടങ്ങൾ നടക്കും. ഇതിൽ രണ്ടു വനിതാ ഫൈറ്റർമാര്‍ അടക്കം ഒന്നിലേറെ തവണ ലോക ചാംപ്യന്മാരായവരുമുണ്ട്. ഇതാദ്യമായാണ് ദുബായിൽ ഇത്തരമൊരു ചാംപ്യന്‍ഷിപ്പ് നടക്കുന്നതെന്നും വൻ വിജയമാകുമെന്ന കാര്യത്തിൽ സംശയമില്ലെന്നും സംഘാടകരായ ബികെകെ സ്പോർട്സ് ചെയർമാൻ അബ്ദുൽ റഹ്മാൻ കല്ലായി, സിഇഒ മിഥുൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.  

190 രാജ്യങ്ങളിലായി 64 മീഡിയകളിലൂടെ മത്സരം തത്സമയം സംപ്രേക്ഷണം ചെയ്യും. ആറു തവണ ഇന്ത്യൻ ദേശീയ മുവതായ് ചാംപ്യനായ മുഹമ്മദ് ഷുഹൈബും പാക്കിസ്ഥാൻ കരുത്തൻ താരം ഷക്കീൽ അബ്ദുല്ലയും തമ്മിലെ പോരാട്ടം പ്രവാസികളും ഉറ്റുനോക്കുന്ന മത്സരമാണ്. ഒമ്പത് മത്സരങ്ങളിലും ഏറ്റുമുട്ടുന്നത് പുരുഷ ടീമുകളാണ്. റൊമാനിയ, ഉസ്ബെകിസ്താൻ, സ്പെയിൻ, തുർക്കി, റഷ്യ, ചിലി, മൊറോക്കോ, പലസ്തീൻ, തായ്‍ലൻഡ്, റഷ്യ, ബെൽജിയം, സിറിയ, പോർച്ചുഗൽ എന്നിവിടങ്ങളിൽ നിന്നുള്ള താരങ്ങൾ പങ്കെടുക്കും. ഏക വനിത പോരാട്ടത്തിൽ ഏറ്റുമുട്ടുന്നത് തുർക്കിയുടെ ഫുണ്ട അൽകായിസും ചിലിയുടെ ഫ്രാൻസിസ്ക ബെലൻ ലിസമയുമാണ്.

English Summary: BKK to host star-studded Kickboxing Championship in Dubai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com