ADVERTISEMENT

അബുദാബി∙ ദേശീയ എണ്ണ കമ്പനിയായ അഡ്നോകുമായി യുഎഇയിലെ മലയാളി വ്യവസായ ഗ്രൂപ്പ് മെറ്റൽഫാബ് തന്ത്രപ്രധാന കരാറുകളിൽ ഒപ്പുവച്ചു. പ്രഷർ വെസലുകൾ, വാൽവുകൾ, പ്രോസസ് പാക്കേജുകൾ എന്നിവ പ്രാദേശികമായി നിർമിക്കുന്ന 3 കരാറുകളിലാണ് ഒപ്പിട്ടത്.

 

മെയ്ക്ക് ഇൻ ദ് എമിറേറ്റ്സ് ക്യാംപെയിന്റെ ഭാഗമായിട്ടാണ് പദ്ധതി. അഡ്നോക് കമേഴ്സ്യൽ ആൻഡ് ഇൻ കൺട്രി വാല്യു ഡയറക്ടർ ‍ഡോ. സാലിഹ് അൽ ഹാഷ്മിയും മെറ്റൽഫാബ് എക്സിക്യൂട്ടിവ് ഡയറക്ടർ എം.എ റഫീഖുമാണ് കരാറിൽ ഒപ്പിട്ടത്.  രാജ്യത്തിന്റെ ഊർജോൽപാദന മേഖലയുടെ വികസനത്തിന് സമഗ്ര സംഭാവനകൾ നൽകാൻ മെറ്റൽഫാബിനു കഴിയുമെന്ന് റഫീഖ് പറഞ്ഞു.

 

ഓയിൽ ആൻഡ് ഗ്യാസ് ടെക്‌നോളജി കമ്പനി എന്ന നിലയിൽ യുഎഇയിൽ സുസ്ഥിര ഊർജ സ്രോതസ്സുകളെ പിന്തുണയ്‌ക്കാൻ നവീന സാങ്കേതിക വിദ്യകളിൽ മുതൽമുടക്കി ഉൽപാദനം വർധിപ്പിക്കുകയാണ് ലക്ഷ്യമെന്നും പറഞ്ഞു. മെറ്റൽഫാബുമായുള്ള സഹകരണം എണ്ണ, പ്രകൃതി വാതക മേഖല കൂടുതൽ ശക്തിപ്പെടുത്താൻ സഹായിക്കുമെന്ന് അഡ്നോക് കമേഴ്‌സ്യൽ ആൻഡ് ഇൻ-കൺട്രി വാല്യൂ ഡയറക്ടർ ഡോ. സാലിഹ് അൽ ഹാഷ്മി പറഞ്ഞു.

 

മെയ്ക്ക് ഇൻ ദ് എമിറേറ്റ്സ് ക്യാംപെയിനിലൂടെ പ്രാദേശിക ഉൽപാദനം ശക്തിപ്പെടുത്തുന്നതിന് 7000 കോടി ദിർഹമാണ് അഡ്നോക് നീക്കിവച്ചിരിക്കുന്നത്. മെറ്റൽഫാബ് മാനുഫാക്ചറിങും ഇപിസിയും ചേർന്ന് അഡ്നോക് ഉൾപ്പെടെ യുഎഇയിലെ വിവിധ കമ്പനികൾക്കു വേണ്ടി ലക്ഷക്കണക്കിനു ദിർഹത്തിന്റെ പദ്ധതികൾ നടത്തിവരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com