വലതു കൈ അറ്റുപോയ തൊഴിലാളിക്ക് 1.5 ലക്ഷം ദിർഹം നഷ്ടപരിഹാരം
Mail This Article
അബുദാബി∙ ഗ്രൈൻഡറിൽപ്പെട്ട് വലതു കൈ അറ്റുപോയ തൊഴിലാളിക്ക് 1.5 ലക്ഷം ദിർഹം (33.2 ലക്ഷം രൂപ) നഷ്ടപരിഹാരം നൽകാൻ അബുദാബി അപ്പീൽ കോടതി വിധിച്ചു. ജോലി സ്ഥലത്ത് മതിയായ സുരക്ഷാ സംവിധാനം ഒരുക്കുന്നതിൽ തൊഴിലുടമയുടെ വീഴ്ച കോടതി ചൂണ്ടിക്കാട്ടി.
Read also. ചരിത്ര കുതിപ്പിന് സുൽത്താൻ അൽ നെയാദി; രണ്ടാമനായി ഫെബ്രുവരി 26ന് ബഹിരാകാശത്തേക്ക്
സുരക്ഷാ വീഴ്ചയാണ് ജോലിക്കിടെ കൈ ഗ്രൈൻഡിങ് മെഷീനിൽ കുടുങ്ങാൻ കാരണമെന്നും 2 ലക്ഷം ദിർഹം നഷ്ടപരിഹാരം ഈടാക്കിത്തരണമെന്നും ആവശ്യപ്പെട്ട് തൊഴിലാളി സമർപ്പിച്ച കേസിലാണ് വിധി. പ്രാഥമിക കോടതി വിധിച്ച ഒരു ലക്ഷം ദിർഹം പോരെന്നു ചൂണ്ടിക്കാട്ടി തൊഴിലാളി അപ്പീൽ കോടതിയെ സമീപിക്കുകയായിരുന്നു.
വലതു കൈ അറ്റുപോയതിനാൽ ദീർഘകാലം കാലം ജോലി ചെയ്യാനാകില്ലെന്ന തൊഴിലാളിയുടെ വാദം അംഗീകരിച്ചതിനെ തുടർന്നാണ് നഷ്ടപരിഹാരം ഒന്നര ലക്ഷമാക്കി വർധിപ്പിച്ചത്.