ADVERTISEMENT

റിയാദ്∙ വനിതാ ശാക്തീകരണം വ്യാപകമാവുന്ന സൗദിയിൽ ട്രെയിൻ ഓടിക്കാനും സ്വദേശി വനിതകൾ. മക്കയെയും മദീനയെയും ബന്ധിപ്പിക്കുന്ന ഹറമൈൻ ട്രെയിൻ ഓടിക്കാനാണ്  32 വനിതകൾ ഹറമൈൻ എക്സ്പ്രസ് ട്രെയിൻ ലീഡേഴ്സ് പ്രോഗ്രാം പരിശീലനം പൂർത്തിയാക്കിയത്.

Read also :ഫേഷ്യൽ ബയോമെട്രിക് പേയ്‌മെന്റ് ഇടപാടുമായി ഖത്തർ നാഷനൽ ബാങ്ക്

സ്ത്രീശാക്തീകരണം ഗതാഗത ലോജിസ്റ്റിക് മേഖലയിലേക്കു വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് സൗദി റെയിൽ കമ്പനി അറിയിച്ചു. കൂടുതൽ സ്വദേശികൾക്ക് പരിശീലനം നൽകാനും പദ്ധതിയുണ്ടെന്നും സൂചിപ്പിച്ചു. സൗദിയിൽ ട്രെയിൻ ഓടിക്കുന്ന ആദ്യ വനിതകളിൽ ഒരാളാകാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് താരാ അലി അൽ സഹ്റാനി. ട്രെയിൻ സുരക്ഷാ, സാങ്കേതിക കാര്യങ്ങൾ സംബന്ധിച്ച തിയറി, പ്രാക്ടിക്കൽ പരിശീലനം ആത്മവിശ്വാസം കൂട്ടി.

 

വിഷൻ 2030ന്റെ ഭാഗമായി രാജ്യത്തെ സേവനിക്കാനുള്ള അവസരം പ്രയോജനപ്പെടുത്താൻ വനിതകൾ മുന്നോട്ടുവരണമെന്നും അവർ പറഞ്ഞു. ഗതാഗത രംഗത്തു മാത്രമല്ല, ഹജ്, ഉംറ തീർഥാടകരെ സേവിക്കുന്നതിനും ഹറം പള്ളികളുടെ സുരക്ഷയിലും വനിതകൾ മികവു തെളിയിച്ചിട്ടുണ്ടെന്ന് റൊതല്ല യാസർ നജ്ജാർ പറഞ്ഞു.

 

ട്രെയിൻ ഓടിക്കുക എന്ന വലിയ ഉത്തരവാദിത്തം സന്തോഷത്തോടെയാണ് ഏറ്റെടുക്കുന്നതെന്ന് റനീം തലാൽ അസൂസ് പറഞ്ഞു. മക്ക, മദീന, റാബിഗ്, ജിദ്ദ നഗരങ്ങൾക്കിടയിലാണ് ഹറമൈൻ ട്രെയിൻ സേവനം. 450 കി.മീ നീളമുള്ള പാതയിൽ മണിക്കൂറിൽ 300ലേറെ കി.മീ വേഗത്തിലുള്ള ഇലക്ട്രിക് ട്രെയിനുകളാണ് വനിതകൾ ഓടിക്കുക.

 

English Summary: Saudi Arabia qualifies 32 women to drive haramain  express train.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com