ADVERTISEMENT

ദുബായ് ∙ സമൂഹ മാധ്യമങ്ങളിലെ റിവ്യൂ ‘ഒാ മൈ ഡാർലിങ്’ എന്ന മലയാള ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ച് പ്രേക്ഷകരിൽ തെറ്റിദ്ധാരണയുണ്ടാക്കിയതായി അണിയറ പ്രവർത്തകർ പറഞ്ഞു. ഇന്നു ലോകത്ത് പരിമിതമായ തോതിൽ മനസിലാക്കപ്പെടുന്ന, പെൺകുട്ടികൾ ജനിക്കുമ്പോൾ തന്നെ ഗർഭപാത്രമില്ലാത്ത എംആർകെഎച്ച് (മേയർ - വോൺ റോക്കിറ്റാൻസ്‌കി - കുസ്റ്റർ - ഹൗസർ) സിൻ‍ഡ്രത്തെക്കുറിച്ചാണ് ജിനീഷ് കെ.ജോയ് തിരക്കഥയെഴുതി ‌ആൽഫ്രഡ് ഡി.സാമുവൽ സംവിധാനം ചെയ്ത ചിത്രം പ്രതിപാദിക്കുന്നത്. ലോകത്ത് 5000 സ്ത്രീകളിൽ ഒരാൾക്ക് സംഭവിക്കുന്ന സ്ത്രീ പ്രത്യുത്പാദന വ്യവസ്ഥയുടെ വൈകല്യമാണിത്. എന്നാൽ, ഇത് മനസിലാക്കാതെ ലിപ് ലോക്കിനെക്കുറിച്ചും ചിത്രത്തിലുപയോഗിച്ച ഏണിയുടെ നിറത്തെക്കുറിച്ചുമെല്ലാമാണ് റിവ്യു ചെയ്യുന്നവർ വാ തോരാതെ സംസാരിക്കുന്നത്. പലരും സിനിമ കാണാതെയാണ് റിവ്യു ചെയ്യുന്നതെന്നും ചിത്രത്തിന്റെ നിർമാതാവ് മനോജ് ശ്രീകാന്ത, നടി മഞ്ജു പിള്ള എന്നിവർ ദുബായിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 

Also Read: ബാങ്ക് ഇടപാടുകൾക്ക് സൗജന്യ വൈഫൈ യോജിച്ചതല്ല; വല വിരിച്ച് വൈഫൈ കെണി

ഇത്തരമൊരു ശാരീരികാവസ്ഥയിലെത്തുന്ന കുട്ടികളുടെ മാതാപിതാക്കൾ അത് പരസ്യപ്പെടുത്താൻ തയാറാകാതെ കുടുംബ രഹസ്യമായി നിലനിർത്തുന്നു. മാതാപിതാക്കൾ പിന്നീട് അത് മറന്നുപോകുമെങ്കിലും പെൺകുട്ടികള്‍ അതാരോടും ചർച്ച പോലും ചെയ്യാതെ അവരുടെ മാത്രം പ്രശ്നമായി മനസിലിട്ട് കൊണ്ടുന‌ടക്കും. ഇതുവഴി ശാരീരികപ്രശ്നത്തേക്കാൾ വലിയ മാനസിക സംഘർഷമായിത്തീരുന്ന അവസ്ഥയാണിപ്പോളുള്ളത്. വൈദ്യശാസ്ത്രം വികസിച്ച് യൂട്രസ് ട്രാൻസ്പ്ലാന്റ് 2017ൽ ഇന്ത്യയിൽ വിജയകരമായി നടന്നു. പിന്നീട് മലേഷ്യയിലടക്കം പലയിടത്തും നടന്നു. ഇപ്പോൾ യുഎസിലും നടന്നുകൊണ്ടിരിക്കുന്നു. ഒട്ടേറെ കുടുംബങ്ങളെ അലട്ടുന്ന വൈകല്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്ന സിനിമയെ ഇങ്ങനെ നശിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

oh-my-darling-uae-list

ഒരു റൊമാന്റിക് സിനിമ എന്നതിലപ്പുറം സമൂഹം അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട പല കാര്യങ്ങളും ചർച്ച ചെയ്യുന്ന സിനിമയാണ് ‘ഒാ മൈ ഡാർലിങ്’ എന്ന് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ നായകന്റെ അമ്മയെ അവതരിപ്പിച്ച മഞ്ജുപിള്ള പറഞ്ഞു. ഇൗ ചിത്രത്തിന്‍റെ പ്രമേയത്തെക്കുറിച്ച് എന്നോട് പറയുമ്പോൾ അങ്ങനെയൊക്കെ ഉണ്ടാകുമോ എന്ന് തോന്നിയിരുന്നു. മനോജ് ശ്രീകാന്ത് ഇൗ വിഷയതെത്തുക്കുറിച്ച് ഏറെ പഠിച്ച ശേഷമായിരുന്നു നിർമാണത്തിന് ഒരുങ്ങിയിരിക്കുന്നതെന്ന് മനസിലായപ്പോഴാണ് ഞാൻ ഇൗ ചിത്രത്തിൽ അഭിനയിക്കാൻ തീരുമാനിച്ചത്. കുടുംബങ്ങളുടെ കെട്ടുറപ്പിനെക്കുറിച്ചും ഇൗ ചിത്രം പറയുന്നു. എന്നാൽ, സിനിമ പകുതി കണ്ടിട്ട് വിലയിരുത്തുന്നതായാണ് പല റിവ്യുകളും കണ്ടപ്പോൾ തോന്നിയത്. ചില റിവ്യു കണ്ടപ്പോൾ ഇത് ഇത്ര മോശം സിനിമയാണോ എന്ന് സങ്കടപ്പെട്ടുപോയിരുന്നു. ചെറിയ തെറ്റുകുറ്റങ്ങളുണ്ടെങ്കിലും ഇത്രമാത്രം നെഗറ്റീവ് പറയാൻ തക്ക മോശം ചിത്രമല്ല ഇത്. സിനിമ മുഴുവൻ കണ്ട് വിലയിരുത്തുകയും അഭിപ്രായം പറയുകയും വേണം. നെഗറ്റീവ് റിവ്യു പറയാൻ ഒരു ഗ്രൂപ്പ് തന്നെയുണ്ടെന്നും അവർ ആരോപിച്ചു.

oh-my-darling-2

വളരെ ആസ്വദിച്ച് ചെയ്ത കഥാപാത്രമാണ് തന്റേതെന്ന് ചിത്രത്തിലെ നായകനായ ജോയലിനെ അവതരിപ്പിച്ച മെൽവിൻ ജി.ബാബു പറഞ്ഞു. ചിത്രത്തിൽ പറയുന്ന വിഷയം മനസിലാക്കിയ ശേഷമാണ് നായികാ കഥാപാത്രമായ ജെന്നിയെ ഏറ്റെടുത്തതെന്ന് നടി അനിഖ സുരേന്ദ്രൻ പറഞ്ഞു. മുകേഷ്, ലെന, ജോണി ആന്റണി, ഡെയിൻ ഡേവിഡ് എന്നിവരും ‘ഒാ മൈ ഡാർലിങ്ങിൽ’ വേഷമിട്ടു. സ്റ്റാർസ് ഹോളിഡേ ഫിലിംസ് വിതരണം ചെയ്യുന്ന ചിത്രം യുഎഇ, ഒമാൻ, ബഹ്റൈൻ, ഖത്തർ എന്നിവിടങ്ങളിലടക്കം ജിസിസിയിലെ 42 തിയറ്ററുകളിലാണ് പ്രദർശിപ്പിക്കുന്നതെന്ന് വിതരണക്കാരായ സ്റ്റാർസ് ഹോളിഡേ ഫിലിംസ് പ്രതിനിധി രാജൻ വർക്കല പറഞ്ഞു. മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ ഫുക്രു, ജാക്കി റഹ്മാൻ എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു. ഇന്ന് വൈകിട്ട് ആറിന് ഷാർജ സഫാരി മാളില്‍ അണിയറപ്രവർത്തകർ പങ്കെടുക്കുന്ന പ്രത്യേക പരിപാടി അരങ്ങേറും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com