സിബിഎസ്ഇ 10, +2 പരീക്ഷകള്‍; ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ ഷാർജയ്ക്ക് തിളക്കമാർന്ന വിജയം
Mail This Article
ഷാർജ∙ സിബിഎസ്ഇ 10, +2 പരീക്ഷകളിൽ തിളക്കമാർന്ന വിജയം നേടി ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ ഷാർജ. പേസ് ഗ്രൂപ്പ് സ്കൂളുകൾ ഉന്നതവിജയം കരസ്ഥമാക്കി. അനുഷ്ക സുരേഷ് (97.6%), ദിമ ഫാത്തിമ അബ്ദുൽ ഗഫൂർ (97.4%), ലിറ്റോ നൈനാൻ ജോജി (97.4%), നിസ്മിൻ ആനക്കോരത്ത്(97.2%), അലീന തോമസ് (97.2%) എന്നിവർ ഗ്രേഡ് 10 ഫലങ്ങളിൽ മികച്ച വിജയം നേടി. +2 വിഭാഗത്തിൽ 210 വിദ്യാർഥികള്‍ വിജയിച്ചു. എസ്എസ്‌സിഇ, സയൻസ് സ്‌ട്രീമിൽ 96.2 % മാർക്കോടെ സായിശ്രിയ രാജഗോപാൽ ഒന്നാമതെത്തിയപ്പോൾ, കൊമേഴ്‌സിൽ 96.2 % മാർക്കോടെ മൻഹ ഖാൻ ഒന്നാമതെത്തി. മൂന്നു വിദ്യാർഥികൾ 95 % ത്തിൽ കൂടുതലും 29 വിദ്യാർത്ഥികൾ 90 % ത്തിനു മുകളിലും മാർക്ക് നേടി.140 ഡിസ്റ്റിങ്ഷനും 202 വിദ്യാർത്ഥികൾ ഫസ്റ്റ് ക്ലാസ്സും നേടി. പേസ് ഗ്രൂപ്പ് സീനിയർ ഡയറക്ടർ അസീഫ് മുഹമ്മദ്, പേസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ സൽമാൻ ഇബ്രാഹിം, എന്നിവർ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയും അതിനു വഴിയൊരുക്കിയ പ്രിൻസിപ്പൽ ഡോ. മഞ്ജു റെജി, അക്കാദമിക് മേധാവികൾ, അധ്യാപകർ എന്നിവരെ അഭിനന്ദിച്ചു.
സയൻസ് ടോപ്പർമാർ:
1. സായിശ്രിയ രാജഗോപാൽ(96.2%)
2. റിഷാൽ ഷാനിബ് വാഴയിൽ(95.6%)
3. നൈന ഫാത്തിമ (94%)
4. നന്ദന ദിനേശ്(93.8%)
5.ഗ്ലാഡ്‌സൺ ഐസക് ജോൺസൺ -94%
കൊമേഴ്‌സ് ടോപ്പർമാർ:
1. മൻഹ ഖാൻ(96.2%)
2. ഹെബ ഫാത്തിമ(92.6%)
3. ശ്രേയാ മേനോൻ(92.6%)
4. ജസ്നീക് കൗർ(92.2%)
5. രമൺപ്രീത് കൗർ(91.8%)