യുഎഇയിൽ പെട്രോളിനും ഡീസലിനും വില കുറഞ്ഞു
Mail This Article
×
അബുദാബി∙ യുഎഇയിൽ ഇന്നു മുതൽ പെട്രോളിനും ഡീസലിനും വില കുറയും. പെട്രോളിന് 21 ഫിൽസും ഡീസലിന് 35 ഫിൽസുമാണ് കുറച്ചത്.പുതുക്കിയ നിരക്ക് പുലർച്ചെ മുതൽ പ്രാബല്യത്തിൽ വന്നു. ഇന്ധന വില 4 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. ആഗോള ശരാശരിയെക്കാൾ (4.7 ദിർഹം) കുറവാണ് യുഎഇയിലെ ഇന്ധന വിലയെന്ന് അധികൃതർ അറിയിച്ചു.
പുതുക്കിയ നിരക്ക്: (പഴയ നിരക്ക് ബ്രാക്കറ്റിൽ)
∙ സൂപ്പർ 98 പെട്രോൾ: 2.95 ദിർഹം (3.16).
∙ സ്പെഷൽ 95: 2.84 ദിർഹം (3.05).
∙ ഇ–പ്ലസ്: 2.76 ദിർഹം (2.97).
∙ ഡീസൽ 2.68 ദിർഹം (3.03).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.