ADVERTISEMENT

ദോഹ∙ ലുസെയ്ൽ സിറ്റി ഉൾപ്പെടെയുള്ള രാജ്യത്തിന്റെ പ്രധാന ബിസിനസ് മേഖലകളിൽ ഓഫിസ് ഇടങ്ങൾക്ക് ആവശ്യക്കാരേറുന്നു. ലുസെയ്ൽ സിറ്റി ഖത്തറിന്റെ സുപ്രധാന സാമ്പത്തിക ജില്ലയായി മാറുമെന്നാണ് റിപ്പോർട്ട്. പേൾ ഖത്തർ, മിഷറീബ് ഡൗൺ ടൗൺ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലും ഓഫിസ് ഇടങ്ങളുടെ ആവശ്യകത വർഷാദ്യപാദത്തിൽ വർധിച്ചു.

Also read: യുഎഇയിൽ താമസിക്കുന്ന മുസ്‌ലിംകൾക്ക് ഭാര്യമാരെയും മക്കളെയും സ്പോൺസർ ചെയ്യാൻ അനുമതി

ഇവിടങ്ങളിൽ പ്രവർത്തിക്കുന്ന ഓഫിസുകളുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ട്. അത്യാധുനിക, ആകർഷക അടിസ്ഥാന സൗകര്യങ്ങളുള്ളതിനാൽ ലുസെയ്ൽ സിറ്റിയിലാണ് ഓഫിസ് ഇടങ്ങൾക്ക് ഏറ്റവുമധികം ആവശ്യക്കാർ; പ്രത്യേകിച്ചും ലുസെയ്ൽ മറീനയിൽ. ഓഫിസ് ഇടങ്ങൾക്കുള്ള സുസ്ഥിര മാർക്കറ്റ് ആയി ഈ കേന്ദ്രങ്ങളെല്ലാം മാറുകയാണ്.

ലോകകപ്പിനോട് അനുബന്ധിച്ച് ലുസെയ്ൽ സിറ്റി, പേൾ ഖത്തർ ഉൾപ്പെടെയുള്ള ബിസിനസ് മേഖലകളിൽ അത്യാധുനിക അടിസ്ഥാന സൗകര്യ വികസനമാണ് നടപ്പാക്കിയത്. സർക്കാർ ഓഫിസുകൾ മാത്രമല്ല സ്വകാര്യ മേഖലകളിലെ മിക്ക വൻകിട കമ്പനികളുടെയും ഓഫിസുകളെല്ലാം ഈ മേഖലകളിലാണ് പ്രവർത്തിക്കുന്നത്.

വരും വർഷങ്ങളിൽ സുപ്രധാന പദ്ധതികളും ബിസിനസ് പ്രവർത്തനങ്ങളുമായി ലുസെയ്ൽ സിറ്റി ഖത്തറിന്റെ പ്രധാന സാമ്പത്തിക ജില്ലയായി മാറുമെന്നാണ് ഷിക്കാഗോ ആസ്ഥാനമായുള്ള അമേരിക്കൻ ഗ്ലോബൽ റിയൽ എസ്‌റ്റേറ്റ് സർവീസ് സ്ഥാപനം കുഷ്മാൻ ആൻഡ് വേക്ക്ഫീൽഡിന്റെ റിപ്പോർട്ടിലെ വിലയിരുത്തൽ. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ഓഫിസ് പ്രവർത്തനങ്ങളും ലുസെയ്ൽ സിറ്റിയിലായിരുന്നു.

ഫെബ്രുവരിയിൽ ലുസെയ്ൽ ബൊളെവാർഡിൽ ഖത്തർ ഫിനാൻഷ്യൽ അതോറിറ്റി 6,000 ചതുരശ്രമീറ്റർ ഇടം ആണ് ഓഫിസിനായി എടുത്തത്. ഖത്തർ ചേംബറും താമസിയാതെ ഇങ്ങോട്ടേയ്ക്ക് മാറും. പരിസ്ഥിതി സുസ്ഥിര നഗരമായ മിഷറീബ് ഡൗൺ ടൗൺ ദോഹയും വാണിജ്യ കേന്ദ്രമായി മാറി തുടങ്ങി.

ഈ വർഷം ആദ്യ പാദം ധനകാര്യ കോർപറേഷനുകൾക്ക് പുറമെ എണ്ണ-വാതക മേഖലയിൽ നിന്നുള്ള കമ്പനികളുടെയും ഒട്ടേറെ ഓഫിസുകൾ മിഷറീബ് നഗരത്തിൽ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ലോകകപ്പിനെ തുടർന്നാണ് ഫൈനലിന് വേദിയായ ലുസെയ്ൽ സ്റ്റേഡിയം ഉൾപ്പെടുന്ന ലുസെയ്ൽ സിറ്റിയും രാജ്യത്തിന്റെ പ്രഥമ മനുഷ്യനിർമിത ആഡംബര ദ്വീപ് ആയ പേൾ ഖത്തറും സുസ്ഥിര നഗരമായ മിഷറീബുമെല്ലാം കൂടുതൽ സജീവമായത്.

English Summary: Qatar’s office market expands in Q1 2023.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com