ADVERTISEMENT

ദുബായ്∙അന്തരിച്ച  ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ എസ്.പി. ഹിന്ദുജായെ അനുസ്മരിച്ചു ദുബായിൽ പ്രാർഥനാ സമ്മേളനം. ഹിന്ദുജ കുടുംബം ഒരുക്കിയ പ്രാർഥനാ സമ്മേളനത്തിൽ യുഎഇയിലെ പ്രമുഖ വ്യവസായ സംരംഭകരും ഭരണകർത്താക്കളും ആത്മീയ നേതാക്കളും പങ്കാളികളായി.

 

യുഎഇ സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ മുഖ്യാതിഥിയായി.  ഹിന്ദുജ ഗ്രൂപ്പിനെ മികവിലേക്കു നയിച്ച എസ്പിയുടെ പ്രയത്നത്തെ വേദിയിൽ അനുസ്മരിച്ചു.  പ്രതിഭാശാലിയായ വ്യവസായിയെയാണ് നഷ്ടപ്പെട്ടതെന്നു ഷെയ്ഖ് നഹ്യാൻ പറഞ്ഞു. വ്യക്തിബന്ധങ്ങളെ വിലമതിച്ചിരുന്ന അദ്ദേഹം ഊഷ്മള സൗഹൃദങ്ങൾ നിലനിർത്തി.

 

ലോകമെമ്പാടും വേരുകളുള്ള രാജ്യാന്തര ബിസിനസ് സംരംഭമായി ഹിന്ദുജ ഗ്രൂപ്പിനെ വളർച്ചയിലേക്ക് അദ്ദേഹം നയിച്ചു. 

എസ്പിയുടെ അഭാവം വല്ലാതെ വേദനപ്പെടുത്തുന്നുവെന്നും മന്ത്രി പറഞ്ഞു. ഹിന്ദുജ സഹോദരങ്ങളായ അശോക് ഹിന്ദുജ, പ്രകാശ് ഹിന്ദുജ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.

 

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, ഐടിഎൽ കോസ്‌മോസ് ഗ്രൂപ്പ് ചെയർമാൻ റാം ബുക്‌സാനി, റീഗൽ ഗ്രൂപ്പ് ചെയർമാൻ വാസു ഷ്റോഫ്, അൽ തമീമി ആൻഡ് കമ്പനി ചെയർമാൻ ഇസാം അൽ തമീമി എന്നിവർ എസ്പിയുടെ ഓർമകൾ പങ്കുവച്ചു.

 

ബോച്ചസന്യാസി അക്ഷർ പുരുഷോത്തം സ്വാമിനാരായൺ സൻസ്ഥ (ബാപ്സ്) ഹൈന്ദവ ക്ഷേത്രത്തിലെ സ്വാമി ബ്രഹ്മ വിഹാരി അനുഗ്രഹ പ്രഭാഷണം നടത്തി. ഗായകരായ റാഹത് ഫത്തേഹ് അലി ഖാൻ, കൈലാഷ് ഖേർ, അനുപ് ജലോട്ട എന്നിവർ ഭക്തിഗാനങ്ങൾ ആലപിച്ചു.

English Summary: Commemoration event in Dubai led by Sheikh Nayhan for late chairman of Hinduja Group.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com