ADVERTISEMENT

അജ്‌മാൻ∙ അജ്മാനിൽ എണ്ണടാങ്ക് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ച ബംഗ്ലാദേശ് സ്വദേശി അൽ അമീനി( 35)ന്‍റെ മൃതദേഹം നാളെ(വ്യാഴം) പുലർച്ചെ ദുബായിൽ നിന്ന് പുറപ്പെടുന്ന എമിറേറ്റ്സ് വിമാനത്തിൽ നാട്ടിലേക്ക്  കൊണ്ട് പോകും. മേയ് നാലിന് ജറഫ് മേഖലയിലാണ്  അപകടമുണ്ടായത്. ഡീസൽ ടാങ്കിൽ അറ്റകുറ്റപ്പണി നടത്തുമ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു. 

Read also: ലോകത്തിലെ ഏറ്റവും വലിയ മൂത്രാശയ കല്ല് നീക്കം ചെയ്ത് ശ്രീലങ്കൻ ഡോക്ടർമാർ ; ഗിന്നസ് നേട്ടം...

സംഭവത്തിൽ  രണ്ട്‌ പേർ മരിക്കുകയും മൂന്നു പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മരിച്ച ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് ഹസ(26)ന്‍റെ മൃതദ്ദേഹം കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ച് സംസ്കരിച്ചിരുന്നു. സാമൂഹിക പ്രവർത്തകരായ സലാം പാപ്പിനിശേരി, നിഹാസ് ഹാഷിം കല്ലറ,അബു ചേറ്റുവ എന്നിർ നിയമനടപടികൾ പൂർത്തിയാക്കാൻ നേതൃത്വം നൽകി.

English Summary:  Ajman fuel tank explosion; The body of the second deceased will be brought home tomorrow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com