ADVERTISEMENT

അബുദാബി∙ കനത്ത വേനൽചൂടിൽ തൊഴിലാളികളുടെ സുരക്ഷിതാർഥം യുഎഇയിൽ മധ്യാഹ്ന വിശ്രമ നിയമം ആരംഭിച്ചതായി മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. സെപ്റ്റംബർ 15 വരെ മൂന്നുമാസം മധ്യാഹ്ന വിശ്രമ നിയമം നീണ്ടു നിൽക്കും.  

Read also: വേദിയിലേക്ക് കയറിവരവേ ഷാറുഖ് ഖാന് മുത്തം നൽകി ആരാധിക; 'പൊന്നുമ്മ' വിഡിയോ വൈറൽ

ഉച്ച കഴിഞ്ഞ് 12.30 മുതൽ വൈകിട്ട് 3 വരെ സൂര്യപ്രകാശമേറ്റ് ജോലി ചെയ്യുന്നതിനാണ് വിലക്ക്. ഈ സമയത്ത് തൊഴിലാളികൾക്ക് നിർബന്ധമായും വിശ്രമം അനുവദിക്കണം.

 

നിയമലംഘനം നടത്തുന്ന കമ്പനികൾക്ക് ഓരോ ജീവനക്കാർക്കും 5,000 ദിർഹം വീതം എന്ന രീതിയിൽ പിഴ ചുമത്തും. എന്നാൽ കൂടുതൽ തൊഴിലാളികൾ നിയമലംഘനത്തിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പിഴ പരമാവധി 50,0000 ദിർഹമായിരിക്കും. കമ്പനിയുടെ നിലവാരം താഴ്ത്തുകയും താൽക്കാലികമായി പ്രവർത്തനം നിർത്തിവയ്ക്കുകയും ചെയ്യും.

 

രാവിലെയും വൈകുന്നേരവും രണ്ടു ഷിഫ്റ്റായി മൊത്തം എട്ടുമണിക്കൂർ പ്രതിദിന പ്രവർത്തി സമയം വിഭജിക്കാവുന്നതാണെന്ന് അധികൃതർ പറഞ്ഞു. എട്ടു മണിക്കൂറിലേറെ ജോലി ചെയ്യുന്നവർക്ക് ഓവർ ടൈം നൽകി തൊഴിലാളികൾക്ക് ആവശ്യമായ നഷ്ടപരിഹാരം നൽകുകയും വേണമെന്നും മന്ത്രാലയം വ്യക്തമാക്കി. 

 

മധ്യാഹ്ന വിശ്രമം അനുവദിച്ച് മൂന്നു മാസം തൊഴിലാളികൾ അവരുടെ ദൈനംദിന പ്രവർത്തന സമയവും ജോലിയും സംബന്ധിച്ച് വ്യക്തമായ ഷെഡ്യൂളും തൊഴിൽ ഉടമ നൽകേണ്ടതുണ്ട്. തൊഴിലാളികൾക്ക് വിശ്രമത്തിനുള്ള സൗകര്യവും നൽകണം. വേനൽചൂടിൽ ജോലി സമയങ്ങളിൽ തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കുന്നതോടൊപ്പം തൊഴിലാളികൾക്ക് ആഘാതവും അസുഖങ്ങളും ഉണ്ടാകുന്നതിൽ നിന്ന് പരിരക്ഷയും നൽകണം. തൊഴിലാളികളെ ബോധവൽക്കരിക്കുന്നതിന് ആവശ്യമായ എല്ലാ മാർഗങ്ങളും നൽകാനും തൊഴിൽ ഉടമകളോട്  നിർദേശിച്ചിട്ടുണ്ട്. മധ്യാഹ്ന വിശ്രമ വേളയിലും തുടർച്ചയായി ജോലി ചെയ്യേണ്ടിവരുന്ന അസാധാരണ സന്ദർഭങ്ങളിൽ തൊഴിലാളികളുടെ ആരോഗ്യത്തിന് ഹാനികരമായേക്കാവുന്ന നിർജലീകരണം തടയുന്നതിന് ഉപ്പ്, നാരങ്ങ തുടങ്ങിയവയും തണുത്ത വെള്ളവും മറ്റും തൊഴിലുടമകൾ നൽകണം. പ്രഥമ ശുശ്രൂഷ, എയർ കണ്ടീഷണറുകൾ, സൺഷെയ്ഡ്,  തണുത്ത വെള്ളം എന്നിവയും അനുവദിക്കണം.

 

Content Summary : Mid Day Break Started in UAE

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com