സ്പൈഡർമാന് വിലക്ക്
Mail This Article
×
സോണിയുടെ പുതിയ സ്പൈഡർമാൻ ചിത്രമായ 'സ്പൈഡർ മാൻ: എക്രോസ് ദ് സ്പൈഡർ വേഴ്‌സ്' യുഎഇയിലും സൗദിയിലും പ്രദർശനം വിലക്കി. 2018ൽ ഓസ്‌കർ നേടിയ 'സ്‌പൈഡർ മാൻ: ഇൻ ടു ദ് സ്പൈഡർ വേഴ്‌സ്' എന്ന ചിത്രത്തിന്റെ തുടർച്ചയായ ഈ ചിത്രം 2ന് അമേരിക്കയിൽ റിലീസ് ചെയ്തിരുന്നു.
22ന് ഗൾഫ് മേഖലയിൽ റിലീസ് ചെയ്യാനിരിക്കെയാണ് നടപടി. വോക്സ് സിനിമാസ് ആണ് ചിത്രം പ്രദർശിപ്പിക്കില്ലെന്ന് അറിയിച്ചത്. സെൻസർഷിപ് മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് വിലക്കിനു കാരണമെന്നാണ് സൂചന. സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്‌റൈൻ രാജ്യങ്ങളിലും വിലക്ക് വന്നേക്കും.
English Summary: Spider-Man film withdrawn from UAE cinema listings.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.