മലയാളി ഹജ് തീർഥാടകൻ ജിദ്ദ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു
Mail This Article
×
ജിദ്ദ /കാഞ്ഞിരപ്പള്ളി ∙ ഹജ് കർമം കഴിഞ്ഞു നാട്ടിലേക്കു മടങ്ങുന്നതിന് ജിദ്ദ എയർപോർട്ടിലെത്തിയ വസ്ത്രവ്യാപാരി കുഴഞ്ഞുവീണ് മരിച്ചു. എറണാകുളം പാലാരിവട്ടത്തു താമസിക്കുന്ന വാഴക്കാല പുത്തൻവീട്ടിൽ ഹാജി അബ്ദുൽ അസീസ് (68) ആണ് മരിച്ചത്. കാഞ്ഞിരപ്പള്ളി സ്വദേശിയാണ്. പാലാരിവട്ടത്ത് വസ്ത്രവ്യാപാര സ്ഥാപനം നടത്തിവരികയായിരുന്നു.
കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മക്കയിൽ ഖബറടക്കം നടത്തുന്നതിനുള്ള നടപടികൾ പൂർത്തിയാക്കുന്നതായി ബന്ധുക്കൾ അറിയിച്ചു. ഭാര്യ: ലൈല താഴത്തങ്ങാടി. മക്കൾ: സുനൈഖ, നദില, മനാൽ, അജ്മൽ. മരുമക്കൾ: ഫഹദ്, സജിൻ, ഷുഹൈബ്.
English Summary: Malayali Haj pilgrim collapses and dies at Jeddah airport
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.