സിനിമയിലെ മാപ്പിള ഗാനങ്ങൾ സാംസ്കാരികവിനിമയം സാധ്യമാക്കുന്നു
Mail This Article
ദുബായ് ∙ മലയാള സിനിമകളിലെ മാപ്പിള ഗാനങ്ങളുടെ സ്വാധീനം സാംസ്കാരികവിനിമയങ്ങൾ സാധ്യമാക്കുന്നതായി മാപ്പിള സിനിമാല എന്ന പേരിൽ പ്രവാസി ഇന്ത്യ സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ചർച്ചാ സദസ്സ് അഭിപ്രായപ്പെട്ടു. പ്രസിഡന്‍റ് അബുലൈസ് എടപ്പാൾ ഉദ്‌ഘാടനം ചെയ്‌തു.
Read also: മലയാളി ഹജ് തീർഥാടകൻ ജിദ്ദ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു...
മാപ്പിളപ്പാട്ട് രചയിതാവും ഗവേഷകനുമായ നസറുദ്ദീൻ മണ്ണാർക്കാട്, കാലിഗ്രാഫിസ്റ്റും മാപ്പിളപ്പാട്ട് ഗവേഷകനുമായ ഖലീലുല്ലാഹ് ചെംനാട്, ഗവേഷകൻ ഒ .ബി .എം .ഷാജി എന്നിവർ സംവാദം നയിച്ചു. സംസ്‌കാരികവേദി കൺവീനർ അനസ് മാള അധ്യക്ഷത വഹിച്ചു.
ഫനാസ് തലശ്ശേരി, ഷഫീഖ്, അക്ബർ അണ്ടത്തോട്, സക്കീർ ഒതളൂർ, മനാഫ് ഇരിങ്ങാലക്കുട എന്നിവർ പ്രസംഗിച്ചു. സക്കരിയ കണ്ണൂർ, നസറുള്ള, ഷഫീഖ് വെളിയംകോട് എന്നിവർ ഗാനമാലപിച്ചു.
English Summary: Mappila songs in movies enable cultural exchange